ടി :20 ക്രിക്കറ്റ് ലോകക്കപ്പ് കിരീട നേട്ടം ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യ. 140 കോടി ജനതയുടെ പ്രതീക്ഷകൾ എല്ലാം തന്നെ സഫലമാക്കി രോഹിത് ശർമ്മയും സംഘവും സൗത്താഫ്രിക്കയെ വീഴ്ത്തി നേടിയത് അപൂർവ്വ കിരീട നേട്ടം.7 റൺസ് ജയം ഇന്ത്യൻ ക്രിക്കറ്റ് ടീം നേടി ചരിത്ര നേട്ടത്തിലേക്ക് എത്തിയപ്പോൾ രണ്ട് ഷോക്കിംഗ് പ്രഖ്യാപനങ്ങൾ കൂടി ഇന്നലെ സംഭവിച്ചു.
ഇന്നലെ ഫൈനലിൽ ഇന്ത്യൻ ഇന്നിങ്സ് ടോപ് സ്കോററായി മാറിയ വിരാട് കോഹ്ലി എല്ലാവിധ ഹേറ്റേഴ്സ് വാക്കുകൾക്കും മറുപടി നൽകി. തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ അത്യപൂർവ്വ നേട്ടത്തിലേക്ക് എത്തിയ കോഹ്ലി തന്റെ അന്താരാഷ്ട്ര ടി :20 കരിയർ അവസാനിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഇനി പുത്തൻ തലമുറ ടി :20 ക്രിക്കറ്റിൽ തിളങ്ങട്ടെ എന്നാണ് കോഹ്ലി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് തുറന്ന് പറഞ്ഞത്.
59 പന്തിൽ 76 റൺസ് നേടി കളിയിലെ താരമായി മാറിയ വിരാട് കോലി പോസ്റ്റ് മാച്ച് പ്രസന്റേഷനിടെയാണ് തന്റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് പ്രേമികളെ അറിയിച്ചത്. ഇന്ത്യക്ക് വേണ്ടിയുള്ള തന്റെ അവസാന ടി20 മത്സരമാണ് ഇതെന്നും അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ട ശരിയായ സമയമാണ് ഇതെന്നും 35-കാരനായ കോലി പറയുകയായിരുന്നു. ഇതിനു ശേഷമാണ് ശേഷമാണു ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ടി :20 ക്രിക്കറ്റ് നിന്നുള്ള വിരമിക്കൽ പ്രഖ്യാപനവും എത്തിയത്. ലോകക്കപ്പ് നേടാൻ താൻ വളരെ അധികം ആഗ്രഹിച്ചുവെന്ന് വെളിപ്പെടുത്തിയ രോഹിത് ഇതാണ് ടി :20 ക്രിക്കറ്റിനോട് ബൈ പറയാൻ കറക്ട് സമയമെന്നും വ്യക്തമാക്കി.
“വിട പറയാൻ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വല്ലാതെ വേണമായിരുന്നു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്,” ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയുടെ കിരീട വരൾച്ച അവസാനിപ്പിച്ച ശേഷം മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.“എനിക്ക് തോന്നുന്നു ഇതാണ് ഞാൻ ആഗ്രഹിച്ചതും സംഭവിച്ചതും. എൻ്റെ ജീവിതത്തിൽ ഇതിനായി ഞാൻ വളരെ ആഗ്രഹിച്ചിരുന്നു,ഇത്തവണ നേടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
125 മത്സരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കോലി 4188 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറിയും നേടി.രോഹിത് ശര്‍മ 17 വര്‍ഷത്തോളം നീണ്ട കരിയറില്‍ 159 മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സ് നേടിയിട്ടുണ്ട്.അഞ്ച് സെഞ്ച്വറികളാണ് ടി20യില്‍ രോഹിതിന്റെ പേരിലുള്ളത്.