17 വർഷത്തിന് ശേഷം വെസ്റ്റ് ഇൻഡീസിൽ ചരിത്രം പിറവിയെടുത്തു

വെസ്റ്റ് ഇന്ത്യസ് ടെസ്റ്റ്‌ പരമ്പരക്ക് ഗംഭീര തുടക്കം രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ വെറും 150 റൺസിനു വെസ്റ്റ് ഇൻഡീസ് ടീം ആൾ ഔട്ട്‌ ആയപ്പോൾ മറുപടി ബാറ്റിംഗ് രണ്ടാം ദിനം ആരംഭിച്ച ടീം ഇന്ത്യക്ക് ഗംഭീര തുടക്കം.

ഒന്നാം ദിനം വിക്കെറ്റ് നഷ്ട്ടം കൂടാതെ 80 റൺസ് എന്നുള്ള നിലയിലാണ് ഇന്ത്യൻ ടീം കളി അവസാനിപ്പിച്ചത്.രണ്ടാം ദിനവും ടീം ഇന്ത്യക്ക് മുൻപിൽ വെല്ലുവിളി ഉയർത്താൻ വിൻഡിസ് ബൗളർമാർക്ക് കഴിഞ്ഞില്ല. രണ്ടാംദിനം മനോഹരമായി ബാറ്റിംഗ് തുടർന്ന രോഹിത് ശർമ്മ :ജൈസ്വാൾ ഓപ്പണിങ് ജോഡി 100 റൺസ് കൂട്ടുകെട്ട് ഉയർത്തി. നീണ്ട നാളത്തെ കാത്തിരിപ്പ് ശേഷമാണു ഓപ്പണിങ് ജോഡിയായി ലെഫ്ട്ട് ഹാൻഡ് – റൈറ്റ് ഹാൻഡ് ജോഡിയെ ഇന്ത്യൻ സംഘം ടെസ്റ്റിൽ പരീക്ഷിക്കുന്നത്.

ആ സഖ്യം തന്നെ ജയിക്കുന്ന കാഴ്ച ഇന്ത്യൻ ക്യാമ്പിൽ ആവേശമായി മാറി. ക്ലാസ്സിക്ക് ഷോട്ടുകൾ അടക്കം പായിച്ചു മുന്നേറ്റം തുടന്ന ഇന്ത്യൻ ജോഡി ആദ്യമായി ഇറങ്ങിയ അവസരത്തിൽ തന്നെ 100 റൺസ് പ്ലസ് കൂട്ടുകെട്ട് ഉയർത്തി.വളരെ അപൂർവ്വമായ ഒരു റെക്കോർഡ് കൂടി ഇന്ത്യൻ സംഘം സ്വന്തമാക്കി. നീണ്ട 17 വർഷങ്ങൾ കാത്തിരിപ്പ് ശേഷമാണ് ഒരു ഇന്ത്യൻ ഓപ്പണിങ് ജോഡി വെസ്റ്റ് ഇൻഡീസ് മണ്ണിൽ ടെസ്റ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് നേടുന്നത്.

കൂടാതെ വെസ്റ്റ് ഇൻഡീസ് മണ്ണിൽ ടെസ്റ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് ഉള്ള അഞ്ചാമത്തെ മാത്രം ഇന്ത്യൻ ഓപ്പണിങ് ജോഡിയാണ് ജൈസ്സ്വാൽ : രോഹിത് ശർമ്മ കോംമ്പോ. വിന്ഡീസിൽ (ടെസ്റ്റ്) 100+ പങ്കാളിത്തമുള്ള ഇന്ത്യൻ ഓപ്പണിംഗ് ജോഡികൾ
എസ് ഗവാസ്‌കർ/അശോക് മങ്കാട് (1971), എസ് ഗവാസ്കർ/എ ഗെയ്ക്വാദ് (1976),
വി സെവാഗ്/ഡബ്ല്യു ജാഫർ (2006),വി സെവാഗ്/ഡബ്ല്യു ജാഫർ (2006), രോഹിത് ശർമ്മ/വൈ ജയ്‌സ്വാൾ (2023).