ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്‌കോറായ 277 എന്ന സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ മുംബൈക്കെതിരെ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്.
സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2024 ഓപ്പണറിൽ ഹാർദിക് പാണ്ഡ്യ തൻ്റെ മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഡീപ്പിൽ ഫീൽഡ് ചെയ്യാൻ ആജ്ഞാപിക്കുന്ന വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.അതിനു ശേഷം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകരിൽ നിന്ന് ഹാർദിക് പാണ്ഡ്യ വളരെയധികം വിമർശനങ്ങൾ നേരിട്ടു.
തൻ്റെ മുൻ ക്യാപ്റ്റനോടുള്ള ‘അത്ര വിനയമില്ലാത്ത’ പ്രവർത്തി ചെയ്തതിന് ആരാധർ ഹാർദിക്കിനെ ആക്ഷേപിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് മത്സരത്തിൽ പിടിമുറുക്കിയപ്പോൾ പാണ്ട്യ പഴയ ക്യാപ്റ്റൻ രോഹിത് ശർമയോട് ഉപദേശങ്ങൾ തേടിയിരുന്നു. ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ തൻ്റെ പുതിയ ക്യാപ്റ്റനോട് ഡീപ്പിൽ ഫീൽഡ് ചെയ്യാൻ രോഹിത് ആവശ്യപ്പെടുകയും ചെയ്തു. മത്സരത്തിനിടയിൽ മുൻ ക്യാപ്റ്റൻ രോഹിത് ചുമതലയേൽക്കുകയും കോളുകൾ വിളിക്കുകയും ഫീൽഡ് ക്രമീകരിക്കുകയും ബൗളർമാരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നത് കാണാൻ സാധിച്ചു.
Aa gya Hardik Pandya line par. 😆😆
— Vikram Singh (@Vi_kram92) March 27, 2024
Pandya to Rohit sharma: Bhai aj bacha lo kisi tarah.#MIvsSRH #IPLUpdate #IPL2024 #Klaasen#Abhisheksharma#HardikPandya #RohitSharma𓃵 pic.twitter.com/82cFxMn5jH
മത്സരത്തിലേക്ക് വരുമ്പോൾ 26 പന്തിൽ നിന്ന് 63 റൺസെടുത്ത അഭിഷേക് ശർമയും 24 പന്തിൽ നിന്ന് 62 റൺസെടുത്ത ട്രാവിസ് ഹെഡ്സും 34 പന്തിൽ നിന്ന്80 റൺസ് നേടിയ ക്ളാസനുമാണ് ഹൈദരാബാദിന് വലിയ സ്കോർ സമ്മാനിച്ചത്.മുംബൈ ഇന്ത്യൻ നിരയിൽ രോഹിത് ശർമയും ഇഷാൻ കിഷനും തിലക് വർമയും ഹാർദിക് പാണ്ഡയയും ടിം ഡേവിഡും നമൻ ധീറും ഒക്കെ കൂട്ടായി ശ്രമിച്ചിട്ടും സൺറൈസേഴ്സിൻറെ കൂറ്റൻ ടോട്ടലിന് അടുത്തൊന്നും എത്താനായില്ല.34 പന്തിൽ നിന്ന് 64 റൺസെടുത്ത തിലക് വർമ്മയും 22 പന്തിൽ നിന്ന് 42 റൺസെടുത്ത ടിം ഡേവിഡ്സുമാണ് മുംബൈ ഇന്ത്യൻ നിരയിൽ തിളങ്ങിയത്.പാറ്റ് കമ്മിൻസും ജയദേവ് ഉനദ്കട്ടും ഈരണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശർമ12 പന്തിൽ 26 റൺസും ഹാർദിക് പാണ്ഡ്യ20 പന്തിൽ 24 റൺസും നേടി.