തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ 5 തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് ആറു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു.2024 സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ മൂന്ന് തുടർച്ചയായ തോൽവികൾ വഴങ്ങി.
പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഗുജറാത്തിനെതിരെയും ഹൈദരാബാദിനെതിരെയും യഥാക്രമം 6 റൺസിനും 31 റൺസിനും തോറ്റിരുന്നു.അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഈ സീസണിന് മുന്നോടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമയ്ക്ക് പകരം ക്യാപ്റ്റനായി നിയമിച്ചത്. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽസിനെതിരെയുള്ള മത്സരത്തിനിടെ ആരാധകർ ഹർദിക്കിനെ കൂവിയപ്പോൾ രോഹിത് അവരെ തടയുന്നത് കാണാൻ സാധിച്ചു.
ഡീപ്പിൽ ഫീൽഡിംഗ് ചെയ്യുമ്പോൾ രോഹിത് കാണികളോട് കൂവരുത് എന്ന സൂചന നൽകി.ആരാധകരോട് ശാന്തനാകാനും 5 തവണ ചാമ്പ്യൻമാരുടെ ക്യാപ്റ്റനെന്ന നിലയിൽ പരുക്കൻ തുടക്കം കുറിച്ച ഹാർദിക്കിന് ആശ്വാസം നൽകാനും ആവശ്യപ്പെട്ടു.മുംബൈയുടെ ഐപിഎൽ 2024 ഓപ്പണറിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയെ അഹമ്മദാബാദ് കാണികൾ കൂവിയിരുന്നു.ഇന്നലെ ടോസിനായി ഇറങ്ങിയപ്പോള്‍ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ഹാര്‍ദ്ദിക്കിനായി കൈയടിക്കാനും അല്പം മര്യാദ കാട്ടാനും ആവശ്യപ്പെട്ടിരുന്നു.
'Ladies & gentlemen, Behave' – Sanjay Manjrekar
— _𝘚𝘏𝘈𝘋𝘠𝘠𝘠𝘈𝘏𝘐𝘙𝘙 (@TheAHIR_) April 2, 2024
But fans are still chanting Rohit – Rohit at wankhede. #RohitSharma #HardikPandya pic.twitter.com/gv1GxNMOMe
എന്നാല്‍ അതുപോലും കൂവലോടെയയിരുന്നു ആരാധകര്‍ വരവേറ്റത്. കൂവിയവരെ നോക്കി ഹാര്‍ദ്ദിക് ചിരിക്കുകയും ചെയ്തിരുന്നു. എനിക്കൊപ്പം രണ്ട് നായകന്മാർ വന്നിരിക്കുന്നു. ഇത് കയ്യടികൾ ഉയരേണ്ട സമയമാണെന്ന് മഞ്ജരേക്കർ പറഞ്ഞു.ഹാർദ്ദിക്കിന് കൂവലും രോഹിത് ശർമ്മയ്ക്ക് ജയ് വിളികളും ലഭിച്ചതോടെ ഒരൽപ്പം മരാദ്യ കാണിക്കുവാൻ മഞ്ജരേക്കർ അഭ്യർത്ഥിക്കുകയായിരുന്നു. പോസ്റ്റ് മാച്ച് പ്രെസന്റേഷനിലും ഹാർദ്ദിക്കിനെ ആരാധകർ കൂവി വിളിച്ചിരുന്നു