സെഞ്ചൂറിയനിൽ നടന്ന പരമ്പര ഓപ്പണറിൽ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ശേഷം, എല്ലാ കണ്ണുകളും കേപ്ടൗണിലെ മനോഹരമായ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലേക്ക് തിരിയും.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ പരമ്പര സമനിലയിലയാക്കുക എന്ന ലക്ഷ്യത്തോടെ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും.
ചരിത്രത്തിൽ ഒരിക്കൽ മാത്രം (2010-11) ദക്ഷിണാഫ്രിക്കയിൽ നടന്ന ഒരു എവേ ടെസ്റ്റ് പരമ്പരയിൽ നിന്ന് തോൽക്കാതെ തിരിച്ചുവരാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.എംഎസ് ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര സമനിലയിലാകുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കുള്ളത്. എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ, 2010-11 ലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-1 ന് അവസാനിപ്പിച്ചിരുന്നു.
2010-11 ഒഴികെ ഓരോ തവണയും ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ തോറ്റിട്ടുണ്ട്. 1992/93, 1996/97, 2001/02, 2006/07, 2013, 2018, 2021/22 വർഷങ്ങളിൽ ഇന്ത്യ തോൽവി നേരിട്ടിരുന്നു.രോഹിതിനെക്കുറിച്ച് പറയുമ്പോൾ, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്യാപ്റ്റൻമാരിൽ ഒരാളാണ്, അദ്ദേഹത്തിന്റെ റെഡ് ബോൾ ക്യാപ്റ്റൻസി സ്കാനറിലാണ്.
First match of the new year for Team India. 🇮🇳
— Sportskeeda (@Sportskeeda) January 3, 2024
Hoping for a successful year ahead 🏆
📷: Hotstar #SAvIND #ViratKohli #RohitSharma #Cricket #India #Sportskeeda pic.twitter.com/z1DQAjcohq
10 മത്സരങ്ങളിൽ മാത്രം ഇന്ത്യയെ നയിച്ച രോഹിത് ആറിൽ ജയിച്ചു. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ഇതുവരെ SENA രാജ്യങ്ങളിൽ ഒരു ടെസ്റ്റ് മത്സരം ജയിച്ചിട്ടില്ല.ദക്ഷിണാഫ്രിക്കയിൽ ബാറ്റ് കൊണ്ടും ഇന്ത്യൻ ക്യാപ്റ്റന്റെ റെക്കോർഡ് അത്ര മികച്ചതല്ല.10 ഇന്നിംഗ്സുകളിൽ നിന്ന് 12.80 ശരാശരിയിൽ 128 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.