രോഹിത് ശർമ്മയ്ക്ക് തന്റെ എട്ടാം ലോകകപ്പ് സെഞ്ച്വറി നഷ്ടമായെങ്കിലും അഹമ്മദാബാദിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ പാകിസ്ഥാനെതിരെ 86 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ റെക്കോർഡ് സ്ഥാപിചിരിക്കുകയാണ്.50 ഓവർ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തങ്ങളുടെ പെർഫെക്റ്റ് റെക്കോർഡ് നിലനിർത്തിയ ഇന്ത്യ ഏഴു വിക്കറ്റിന്റെ ജയമാണ് നേടിയത്.
പാകിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റു നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ 6 സിക്സറുകൾ പറത്തി.50 ഓവർ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം രോഹിത് ശർമ്മ നഷ്‌ടപ്പെടുത്തി, എന്നാൽ 2019 ൽ ക്യാപ്ടനായ വിരാട് കോഹ്‌ലിയുടെ 77 റൺസ് മറികടക്കാൻ രോഹിത് ശർമയുടെ 86 റൺസിന് സാധിച്ചു.ലോകകപ്പിൽ പാകിസ്ഥാനെതിരെ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറായി ഇത് മാറി.
ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻമാർ vs പാകിസ്ഥാൻ
2023ൽ അഹമ്മദാബാദിൽ രോഹിത് ശർമ്മ 86
2019ൽ മാഞ്ചസ്റ്ററിൽ വിരാട് കോഹ്‌ലി 77
1999ൽ മാഞ്ചസ്റ്ററിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 59
1992ൽ സിഡ്‌നിയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 42
മുഹമ്മദ് അസ്ഹറുദ്ദീൻ – 27, 1996ൽ ബെംഗളൂരുവിൽ
2011ൽ മൊഹാലിയിൽ 25 വയസുള്ള എംഎസ് ധോണി
2015ൽ അഡ്‌ലെയ്ഡിൽ 18 വയസുള്ള എംഎസ് ധോണി
സൗരവ് ഗാംഗുലി – 2003-ൽ സെഞ്ചൂറിയനിൽ 0
India refuse to let the zero budge!
— ESPNcricinfo (@ESPNcricinfo) October 14, 2023
8 men's ODI World Cup matches, 8 wins ✅ #INDvPAK #CWC23 pic.twitter.com/CLZEYes34m
192 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ നൽകിയത്. മുൻപ് ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച ഷാഹിൻ അഫ്രീദിയെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി രോഹിത് ആരംഭിച്ചു. പിന്നീട് പവർപ്ലേ ഓവറുകളിൽ രോഹിത്തിന്റെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ലഭിച്ച അവസരങ്ങളിലൊക്കെ പന്ത് ബൗണ്ടറി കടത്താൻ രോഹിത് മടി കാണിച്ചില്ല. ഒപ്പം പടുകൂറ്റൻ സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
The night changes fast, but sometimes it doesn't ✨
— ESPNcricinfo (@ESPNcricinfo) October 14, 2023
Rohit Sharma 🤝 Virat Kohli#INDvPAK #CWC23 pic.twitter.com/ocPPqc3d5W
മറുവശത്ത് ശുഭ്മാൻ ഗിൽ(16) കൂടാരം കയറിയപ്പോഴും തെല്ലും മടിക്കാതെ രോഹിത് ബാറ്റ് വീശി. ഇതിനിടെ ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായും രോഹിത് മാറി.36 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ്മ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 63 പന്തുകളിൽ നിന്ന് 86 റൺസ് ആണ് രോഹിത് ശർമ നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. 22-ാം ഓവറിൽ ഷഹീൻ ഷാ അഫ്രീദിയുടെ സ്ലോ ബോളിൽ രോഹിത് ശർമ്മ പുറത്തായി.