വെസ്റ്റ് ഇൻഡീസ് യുഎസ്എ എന്നിവിടങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പ് 2024 ൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കളിക്കുമെന്ന് രാജ്കോട്ടിൽ നടന്ന ഒരു പരിപാടിയിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ടി20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ മുഴുവൻ സമയ നായകനായി നിയമിച്ചിട്ടുണ്ട്.2023 ലോകകപ്പിൻ്റെ ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ഹൃദയഭേദകമായ തോൽവിയെത്തുടർന്നു സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലിയും രോഹിതും ടി 20 ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് ടി20 ലോക കിരീടം നേടാന്‍ സാധിക്കുമെന്നും ജയ് ഷാ അഭിപ്രായപ്പെട്ടു.
‘അഹമ്മദാബാദില്‍ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായ പത്ത് ജയങ്ങളോടെ ഏവരുടെയും ഹൃദയം കീഴടക്കാന്‍ ഞങ്ങള്‍ക്കായി. ഇനിയുള്ളത് ടി20 ലോകകപ്പാണ്. ബാര്‍ബഡോസില്‍ ഇന്ത്യ രോഹിത് ശര്‍മയ്ക്ക് കീഴില്‍ കിരീടം ഉയര്‍ത്തുമെന്ന കാര്യം നിങ്ങളോട് ഞാൻ പറയാന്‍ ആഗ്രഹിക്കുന്നു.ഞങ്ങൾ ഇന്ത്യൻ പതാക ഉയർത്തും’ഷാ പറഞ്ഞു.രാജ്കോട്ടില്‍ ഖണ്ഡേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിന്റെ പേര് മാറ്റാനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജയ് ഷാ രോഹിത് ക്യാപ്റ്റനാവുമെന്നു പറഞ്ഞത്.
Star Sports poster for captain Rohit Sharma. pic.twitter.com/KLly7qNUhW
— Mufaddal Vohra (@mufaddal_vohra) February 14, 2024
വെറ്ററൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററും മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവുമായ നിരഞ്ജൻ ഷായുടെ പേരിലാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ബുധനാഴ്ച പുനർനാമകരണം ചെയ്തത്.ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൻ്റെ തലേദിവസം നടന്ന ചടങ്ങിൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, കോച്ചിംഗ് സ്റ്റാഫ് അംഗങ്ങൾ, സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, ജഡേജ, ജയ്ദേവ് ഉനദ്കട്ട് എന്നിവരെയും ആദരിച്ചു.
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയാകും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നായിരുന്നു അഭ്യൂഹങ്ങള്‍. 2022 ലെ ടി20 ലോകകപ്പിന് ശേഷം ഭൂരിഭാഗം പരമ്പരകളിലും ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിരുന്നത്.കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളില്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
Rohit Sharma – Captain of team India at the World Cup. 🇮🇳pic.twitter.com/xo0WhkGbKY
— Mufaddal Vohra (@mufaddal_vohra) February 14, 2024
14 മാസമായി ടി20യിൽ രോഹിത് കളിച്ചിരുന്നില്ലെങ്കിലും ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കായി ഫോർമാറ്റിലേക്ക് മടങ്ങിയെത്തി. ആദ്യ രണ്ട് മത്സരങ്ങളിൽ മാർക്ക് പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം ടി20യിൽ 121* എന്ന മികച്ച സ്കോർ നേടാൻ സാധിച്ചു.ടി20 ലോകകപ്പ് വരെ ദ്രാവിഡ് പരിശീലകനായി തുടരുംഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള കോച്ച് രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിച്ചെങ്കിലും തുടരാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.ടി20 ലോകകപ്പിൻ്റെ പരിശീലകൻ ദ്രാവിഡായിരിക്കുമെന്ന് ഷാ സ്ഥിരീകരിച്ചു.