ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ച് മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ | IPL2024

മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന കോഹ്‌ലിയാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് തികച്ച ആദ്യ താരം.

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന രോഹിത് ശർമ്മ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിൽ വെറും 27 പന്തിൽ 49 റൺസെടുത്തു. ഈ ഇന്നിംഗ്‌സിന് മുമ്പ്, രോഹിത് 33 ഇന്നിംഗ്‌സുകളിൽ നിന്ന് 32.56 ശരാശരിയിൽ 977 റൺസ് നേടി.27 ഇന്നിംഗ്‌സുകളിൽ നിന്ന് 51.50 എന്ന മികച്ച ശരാശരിയിൽ 1030 റൺസ് ആണ് കോലി കോഹ്‌ലി നേടിയത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രോഹിത് 1000 റൺസ് പിന്നിട്ടു.

അതേസമയം ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയും കോഹ്‌ലി ഇതേ നേട്ടം കൈവരിച്ചിട്ടുണ്ട്. ഡിസിയുടെ ഓപ്പണർ ഡേവിഡ് വാർണറും പഞ്ചാബ് കിംഗ്‌സിനും കെകെആറിനുമെതിരെ 1000+ റൺസ് നേടിയിട്ടുണ്ട്.ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഡിസംബറിൽ നടത്തിയ സ്‌പോർട്‌സ് ഹെർണിയ ശസ്ത്രക്രിയക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

Rate this post