ധർമശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തൻ്റെ 18-ാം ടെസ്റ്റ് അർധസെഞ്ചുറി നേടി.ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് 1000 റൺസ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ നായകനായി അദ്ദേഹം മാറി.
ഇംഗ്ലണ്ടിനെ 83 റൺസിന് പിന്നിലായി ഒന്നാം ദിനം 1 വിക്കറ്റ് നഷ്ടത്തിൽ 135 എന്ന നിലയിൽ ഇന്ത്യ അവസാനിപ്പിച്ചു.വിരാട് കോലി, (5,864 റൺസ്), എംഎസ് ധോണി (3,454 റൺസ്), സുനിൽ ഗവാസ്കർ (3,449 റൺസ്), മുഹമ്മദ് അസ്ഹറുദ്ദീൻ (2,856 റൺസ്), സൗരവ് ഗാംഗുലി (2,561 റൺസ്), എംഎകെ പട്ടൗഡി (2,424 റൺസ്), സച്ചിൻ ടെണ്ടുൽക്കർ (2,054 റൺസ്), രാഹുൽ ദ്രാവിഡ് (1,736 റൺസ്), കപിൽ ദേവ് (1,364 റൺസ്) തുടങ്ങിയവരുടെ കൂട്ടത്തിലേക്ക് രോഹിത് ശർമയും ചേർന്നു.ഒന്നാം ദിനം രോഹിതും സഹ ഓപ്പണർ യശസ്വി ജയ്സ്വാളും അർദ്ധ സെഞ്ച്വറി നേടിയതോടെ കളി നിർത്തുമ്പോൾ 1 വിക്കറ്റിന് 135 എന്ന നിലയിലാണ്.
58 പന്തിൽ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സും സഹിതം 57 റൺസെടുത്ത ജയ്സ്വാളിനെ ഷോയിബ് ബഷീർ പുറത്താക്കുന്നതിന് മുമ്പ് രണ്ട് ഓപ്പണർമാരും 104 റൺസ് കൂട്ടുകെട്ടുണ്ടാക്കി.83 പന്തുകൾ കളിച്ച രോഹിത് 52 റൺസുമായി രോഹിത് ശർമയും 39 പന്തിൽ 26 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.നേരത്തെ, ഒന്നാം ദിനം ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 218 റൺസിന് പുറത്താക്കി. തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും രണ്ടു മൂന്നു സെഷനുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് തകർച്ചക്ക് കാരണമായി.
റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ടെസ്റ്റിലെ തൻ്റെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.ഒന്നാം ദിനം 15 ഓവറിൽ 72 റൺസ് വഴങ്ങി കുൽദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോണി ബെയർസ്റ്റോ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരെ പുറത്താക്കി ഇംഗ്ലണ്ടിൻ്റെ ടോപ്, മിഡിൽ ഓർഡറിനെ തകർത്തു.തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്താൻ അശ്വിന് സാധിച്ചു.ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവരെ പുറത്താക്കി.
When Rohit pulls, there's only one result 👑🔥#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/6ozWGrj9u0
— JioCinema (@JioCinema) March 7, 2024
108 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സും പറത്തി 79 റൺസ് നേടിയ സാക് ക്രാളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.തൻ്റെ 100-ാം ടെസ്റ്റ് മത്സരം കളിക്കാൻ ഇറങ്ങിയ ജോണി ബെയർസ്റ്റോ, 29 റൺസ് നേടി, ടെസ്റ്റിൽ 6000 റൺസ് പിന്നിട്ടു, ഈ നേട്ടം കൈവരിക്കുന്ന 17-ാമത്തെ ഇംഗ്ലീഷ് താരമായി.