ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമിനായി 6,000 ൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മാറി. മെയ് 1 വ്യാഴാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിനായി അർദ്ധശതകം നേടിയതോടെയാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്.
ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി 6,000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി 5,751 റൺസും അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിനായി മൊത്തത്തിൽ 6,024 റൺസും രോഹിത് നേടിയിട്ടുണ്ട്, ഇതിൽ ഇപ്പോൾ നിലവിലില്ലാത്ത ചാമ്പ്യൻസ് ലീഗ് ടി20യിലെ റൺസും ഉൾപ്പെടുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 8,477 റൺസ് നേടിയ കോഹ്‌ലി പട്ടികയിൽ ഒന്നാമതാണ്, 18 വർഷത്തെ ഐപിഎൽ കരിയറിൽ ഒരേ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച ഏക കളിക്കാരനും.
🚨 𝑴𝑰𝑳𝑬𝑺𝑻𝑶𝑵𝑬 🚨
— Sportskeeda (@Sportskeeda) May 1, 2025
Hitman completes 6000 T20 runs for the Mumbai Indians franchise and becomes the first player to achieve this special milestone 💙🔥#IPL2025 #CLT20 #MI #RohitSharma #Sportskeeda pic.twitter.com/dfVYuW3bnc
2025 ലെ ഐപിഎല്ലിൽ 37 കാരനായ രോഹിത് ശർമ്മ മികച്ച ഫോമിലാണ്, സീസണിലെ മന്ദഗതിയിലുള്ള തുടക്കത്തെ മറികക്കുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.തന്റെ ആദ്യ ആറ് മത്സരങ്ങളിൽ 30 റൺസ് മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, എന്നാൽ അതിനുശേഷം അവസാന നാല് മത്സരങ്ങളിൽ മൂന്ന് ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയിട്ടുണ്ട്.രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിനായി രോഹിത് 36 പന്തിൽ നിന്ന് 53 റൺസ് നേടി, 38 പന്തിൽ നിന്ന് 61 റൺസ് നേടിയ റയാൻ റിക്കിൾട്ടണുമായി ഓപ്പണിംഗ് കൂട്ടുകെട്ടിൽ 116 റൺസ് കൂട്ടിച്ചേർത്തു.മുംബൈക്ക് 100 റൺസിൽ കൂടുതൽ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്താൻ കഴിഞ്ഞത് ഇത് മൂന്നാം തവണയാണ്. 11 വർഷത്തിനിടെ ആദ്യമായാണ് ഇത് സംഭവിച്ചത്. രോഹിത് 36 പന്തിൽ നിന്ന് 53 റൺസ് നേടിയപ്പോൾ റിക്കിൾട്ടൺ 61 റൺസ് നേടി.
ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് : –
വിരാട് കോഹ്‌ലി – 262 മത്സരങ്ങളിൽ നിന്ന് 8,447 റൺസ്
രോഹിത് ശർമ്മ – 231 മത്സരങ്ങളിൽ നിന്ന് 6,024 റൺസ്
സുരേഷ് റെയ്‌ന – 200 മത്സരങ്ങളിൽ നിന്ന് 5,529 റൺസ്
എംഎസ് ധോണി – 268 മത്സരങ്ങളിൽ നിന്ന് 5,269 റൺസ്