ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 106 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത് ,ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ ആവുകയും ചെയ്തു. ഇന്ത്യ മുന്നില്‍ വച്ച 399 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 292 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ബുമ്രയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ പേസർ ബുംറ തന്നെയാണ് കളിയിലെ കേമൻ. ഫാസ്റ്റ് ബൗളർമാർക്ക് ഒരു തരത്തിലും സഹായകമല്ലാത്ത പിച്ചിലായിരുന്നു ബുമ്രയുടെ ഈ മാച്ച് വിന്നിങ് പ്രകടനം.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ജസ്പ്രീത് ബുംറയെ വിശാഖപട്ടണത്തിലെ മികച്ച പ്രകടനത്തെ പുകഴ്ത്തുകയും അദ്ദേഹത്തെ ചാമ്പ്യൻ പ്ലെയർ എന്ന് വിളിക്കുകയും ചെയ്തു.വിശാഖപട്ടണം ടെസ്റ്റ് 9-91 എന്ന മാച്ച് ഫിഗറുമായി ബുംറ പൂർത്തിയാക്കി, ഇത് ഇംഗ്ലണ്ടിനെതിരായ ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളറുടെ രണ്ടാമത്തെ മികച്ച കണക്ക് കൂടിയാണ്.
A terrific Test match comes to an end in Vizag with #TeamIndia completing a 106-run win 👏👏
— BCCI (@BCCI) February 5, 2024
Scorecard ▶️ https://t.co/X85JZGt0EV#INDvENG | @IDFCFIRSTBank pic.twitter.com/GSQJFN6n3A
“ജസ്പ്രീത് ബുംറ ഞങ്ങൾക്ക് ഒരു ചാമ്പ്യൻ കളിക്കാരനാണ്. കുറച്ചുകാലമായി ടീമിന് വേണ്ടിയുള്ള ജോലി അദ്ദേഹം ചെയ്തുകൊണ്ടേയിരിക്കുന്നു.ഒരു കളി ജയിക്കുമ്പോൾ മൊത്തത്തിലുള്ള പ്രകടനവും നോക്കണം.ബാറ്റ് കൊണ്ട് ഞങ്ങൾ മികച്ചു നിന്നു. ഈ സാഹചര്യത്തിൽ ഒരു ടെസ്റ്റ് ജയിക്കുക എളുപ്പമല്ലെന്ന് നിങ്ങൾക്കറിയാം.ബൗളർമാർ മുന്നേറണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അവർ അത് ചെയ്തു,” രോഹിത് ശർമ്മ പോസ്റ്റ് മാച്ച് അവതരണത്തിൽ പറഞ്ഞു.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മികച്ച മുന്നേറ്റം നടത്തിയ യുവതാരങ്ങളെ ശർമ്മ അഭിനന്ദിച്ചു. പരിക്ക് മൂലം പുറത്തായ കെ എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും സേവനം ഇന്ത്യക്ക് ഇല്ലാതിരുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ദുർബലമായ ഒരു ടീമുണ്ടായിരുന്നു. വിരാട് കോഹ്ലിയുടെ സേവനവും ഇന്ത്യയ്ക്ക് ഇല്ലായിരുന്നു. യുവതാരം യശസ്വി ജയ്സ്വാൾ (209), ശുഭ്മാൻ ഗിൽ (104) എന്നിവർ മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് മികച്ച ടോട്ടൽ നേടിക്കൊടുത്തു.
For his breathtaking bowling display and claiming 9⃣ wickets in the match, Vice-Captain @Jaspritbumrah93 is adjudged the Player of the Match 🙌
— BCCI (@BCCI) February 5, 2024
Scorecard ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/eTRxgMngNB
“പല ബാറ്റർമാർക്കും മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്കോർ നേടാനായില്ല. എന്നാൽ അവർ ചെറുപ്പവും കളിയിൽ പുതിയവരുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അവർക്ക് ആത്മവിശ്വാസം നൽകേണ്ടത് ഞങ്ങൾക്ക് പ്രധാനമാണ്” ഇന്ത്യൻ ബാറ്റ്സ്മാരിൽ രോഹിതിന് ഉണ്ടായിരുന്ന ഒരേയൊരു വിമർശനം ഇതായിരുന്നു .ഫെബ്രുവരി 15ന് രാജ്കോട്ടിലെ എസ്സിഎ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അടുത്ത മത്സരം.