കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ മിന്നുന്ന തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ലുങ്കി നിഗിഡി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തന്റെ ഉദ്ദേശ്യം പ്രകടിപ്പിച്ചു.
അഞ്ചാം ഓവറിന്റെ അവസാനത്തിൽ രോഹിത് 22 പന്തിൽ 40 റൺസെടുത്തു, മറ്റേ അറ്റത്ത് നിന്ന് ശുഭ്മാൻ ഗില്ലും അതിവേഗ റേറ്റിൽ സ്കോർ ചെയ്തു.അഞ്ചാം ഓവറിന് ശേഷം സ്കോർ 61-0 എന്ന നിലയിൽ എത്തിയപ്പോൾ, ക്യാപ്റ്റൻ ടെംബ ബാവുമ ബൗളിംഗ് ആക്രമണത്തിൽ മാറ്റം വരുത്തി കാഗിസോ റബാഡയെ കൊണ്ടുവന്നു. തുടർച്ചയായി മൂന്ന് ഡോട്ട് ബോളുകൾ എറിഞ്ഞ് സ്പീഡ്സ്റ്റർ സമമർദം ചെലുത്തി. റബാഡയുടെ പന്തിൽ വിഡിഷ് മിഡ് ഓഫിൽ ബാവുമ പിടിച്ച് രോഹിത് പുറത്തായി.ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 24 പന്തിൽ നിന്നും 40 റൺസ് ആണ് രോഹിത് എടുത്തത്.
രണ്ട് സിക്സറുകളോടെ രോഹിത് 2023ൽ ക്യാപ്റ്റനെന്ന നിലയിൽ നേടിയ സിക്സുകളുടെ എണ്ണം 58 ആക്കി ഉയർത്തി.ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ക്യാപ്റ്റനെന്ന എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പമെത്തി.2015ൽ വെറും 18 ഇന്നിംഗ്സുകളിൽ നിന്നാണ് എബിഡി 58 സിക്സറുകൾ അടിച്ചത്. അതേസമയം, 23 ഇന്നിംഗ്സുകളിൽ നിന്ന് 58 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. ഒരു വർഷം ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടിക ഇതാ.
58 – 𝗥𝗼𝗵𝗶𝘁 𝗦𝗵𝗮𝗿𝗺𝗮 (2023)*
58 – എബി ഡിവില്ലിയേഴ്സ് (2015)
56 – ക്രിസ് ഗെയ്ൽ (2019)
48 – ഷാഹിദ് അഫ്രീദി (2002)
ഒരു ലോകകപ്പിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇയോൻ മോർഗന്റെ നേട്ടത്തിന് ഒപ്പമെത്താനും രോഹിതിന് സാധിച്ചു.2023ൽ രോഹിത് 22 സിക്സറുകൾ നേടിയപ്പോൾ 2019ൽ ഇംഗ്ലണ്ട് ജേതാക്കളായപ്പോൾ മോർഗൻ 22 സിക്സറുകൾ അടിച്ചു. ഒരു ലോകകപ്പ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്യാപ്റ്റൻമാരുടെ പട്ടിക ഇതാ.
22 – രോഹിത് ശർമ്മ (2023)*
22 – ഇയോൻ മോർഗൻ (2019)
21 – എബി ഡിവില്ലിയേഴ്സ് (2015)