ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 331 സിക്സുകളുമായി അദ്ദേഹം ഇപ്പോൾ സംയുക്ത-രണ്ടാം സ്ഥാനത്താണ്, ഫോർമാറ്റിൽ 351 സിക്സുകളുമായി ഷാഹിദ് അഫ്രീദി മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന് മുന്നിലുള്ളത്.
ഗെയ്ലിനെ മറികടക്കാൻ രോഹിതിന് രണ്ട് സിക്സറുകൾ മാത്രമേ ആവശ്യമുള്ളൂ, എന്നാൽ 20 പന്തിൽ നിന്ന് 35 റൺസ് നേടിയ രോഹിതിന് ഒരു സിക്സ് മാത്രമേ നേടാനായുള്ളൂ.ഇതിഹാസമായ വെസ്റ്റ് ഇൻഡീസ് ബാറ്ററിനെ മറികടക്കാൻ രോഹിതിന് മികച്ച അവസരം ലഭിച്ചെങ്കിലും ഇന്നിംഗ്സിൻ്റെ എട്ടാം ഓവറിൽ ഇടങ്കയ്യൻ സ്പിന്നർ ദുനിത് വെല്ലലഗെയുടെ പന്തിൽ അദ്ദേഹം പുറത്തായി.വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ 294 ഇന്നിംഗ്സുകളിൽ നിന്ന് 331 സിക്സറുകളോടെ തൻ്റെ ഏകദിന കരിയർ പൂർത്തിയാക്കി
433 ഇന്നിംഗ്സുകളിൽ നിന്ന് 270 സിക്സറുകൾ നേടിയ ശ്രീലങ്കയുടെ നിലവിലെ പരിശീലകൻ സനത് ജയസൂര്യ പട്ടികയിൽ മൂന്നാം സ്ഥാനത്തും 297 ഇന്നിംഗ്സുകളിൽ നിന്ന് 229 സിക്സറുകൾ നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി നാലാം സ്ഥാനത്തുമാണ്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് വീണ്ടും മികച്ച തുടക്കം. 20 പന്തിൽ 35 റൺസാണ് താരം നേടിയത്.
ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് മറികടക്കാൻ ഈ 37കാരന് ഇനി 21 സിക്സറുകൾ കൂടി വേണം.369 ഇന്നിംഗ്സുകളിൽ നിന്ന് 351 സിക്സറുകളാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്.