വെസ്റ്റിൻഡിസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് യുവതാരം ഇഷാൻ കിഷൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായ പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മറ്റൊരു വെടിക്കെട്ട് വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു. പ്രകടനത്തിൽ പന്തിനോട് സാമ്യമുള്ള ശൈലി തന്നെയാണ് കിഷന്റെതും. അതിനാലാണ് ഇന്ത്യ ഇഷൻ കിഷനെ പരമ്പരയിൽ പരീക്ഷിച്ചത്.
ആദ്യ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം തന്നെ കിഷൻ കാഴ്ചവയ്ക്കുകയുണ്ടായി. എന്നാൽ ബാറ്റിംഗിൽ വലിയൊരു പ്രകടനം നടത്താനുള്ള അവസരം കിഷന് ലഭിച്ചില്ല.തന്റെ അരങ്ങേറ്റ മത്സരത്തിൽ കേവലം ഒരു റൺ മാത്രമാണ് കിഷന് നേടാൻ സാധിച്ചത്. ഇന്ത്യ മികച്ച പൊസിഷനിൽ നിൽക്കുന്ന സമയത്താണ് കിഷൻ ക്രീസിലേത്തിയത്. എന്നാൽ വെസ്റ്റിൻഡീസ് സ്പിന്നർമാർക്ക് മികച്ച ടേൺ ലഭിച്ച സാഹചര്യത്തിൽ കിഷൻ പതറുന്നതാണ് കണ്ടത്. നേരിട്ട ആദ്യ 19 പന്തുകളിൽ കിഷന് റൺസ് നേടാൻ സാധിക്കാതെ വന്നു. ശേഷം 20 പന്തിലാണ് കിഷൻ തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ റൺ നേടിയത്.
ഇതിനു തൊട്ടുപിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയുമുണ്ടായി. തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ റൺ കുറിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ചാണ് ഇഷാൻ കിഷൻ ക്രീസ് വിട്ടത്. പക്ഷേ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരം ലഭിക്കാത്തതിന്റെ നിരാശയും കിഷന്റെ മുഖത്ത് ദൃശ്യമായിരുന്നു.
Rohit Sharma wanted Ishan Kishan to score his first Test run before declaring 😅#WIvIND #CricketTwitter pic.twitter.com/Z9aaAcPz3z
— ESPNcricinfo (@ESPNcricinfo) July 14, 2023
എന്നിരുന്നാലും അടുത്ത മത്സരത്തിൽ കിഷന് ഇന്ത്യ അവസരം നൽകുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. വിക്കറ്റിന് പിന്നിലും മൈതാനത്ത് അത്ര മികച്ച പ്രകടനം തന്നെയാണ് കിഷൻ കാഴ്ചവച്ചിട്ടുള്ളത്.
— Nihari Korma (@NihariVsKorma) July 15, 2023