2023 ഏകദിന ലോകകപ്പിലെ നാലാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. പുണെയിൽ 257 റൺസ് പിന്തുടർന്ന ഇന്ത്യ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ വെറും 41.3 ഓവറിൽ ലക്ഷ്യം മറികടന്നു.എന്നിരുന്നാലും ചേസിംഗിന്റെ അടിസ്ഥാനം സജ്ജമാക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.
ഓപ്പണറായി ഇറങ്ങി മറ്റൊരു ആക്രമണാത്മക ഇന്നിങ്സ് കളിച്ച രോഹിത് ഇന്ത്യയുടെ ചേസിംഗ് എളുപ്പമാക്കി.40 പന്തിൽ 2 സിക്സും 7 ബൗണ്ടറിയും സഹിതം 48 റൺസാണ് ശർമ നേടിയത്. ഇതോടെ ടൂർണമെന്റിൽ ശർമയുടെ റൺസ് 265 ആയി ഉയർന്നു.മത്സരശേഷം ശർമ്മയുടെ പങ്കിനെക്കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ കെ എൽ രാഹുൽ പറഞ്ഞു.ഇന്ത്യൻ ക്യാപ്റ്റൻ ബാക്കിയുള്ള ബാറ്റർമാരുടെ കളി എളുപ്പമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
“ബൗളർമാരെ വീഴ്ത്താൻ ആഗ്രഹിക്കുന്ന രോഹിത് ആ ചിന്താഗതിയിൽ നിന്നും മാറുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.വർഷങ്ങളായി അവൻ ഒരു മികച്ച കളിക്കാരനാണ്, അവന്റെ ഇന്നിംഗ്സ് എങ്ങനെ പേസ് ചെയ്യണമെന്ന് നന്നായി അറിയാം ” രാഹുൽ പറഞ്ഞു.
“പിന്നെ പവർപ്ലേയിൽ ഞങ്ങൾക്ക് അത്തരം കളിക്കാർ ഉള്ളപ്പോൾ മധ്യനിരയിൽ അത് ഞങ്ങൾക്ക് കുറച്ചുകൂടി എളുപ്പമാകും. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ചേസ് ചെയ്തപ്പോൾ.151 160 പന്തിൽ 60 റൺസ് നേടുക എന്നതായിരുന്നു ഇന്നലെ ഞാൻ ഇറങ്ങുമ്പോൾ വേണ്ടിയിരുന്നത്.അങ്ങനെ അദ്ദേഹം ഞങ്ങളുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കുകയും ടീമിലെ മറ്റുള്ളവരെല്ലാം മുന്നോട്ട് പോകുകയും ചെയ്തു, ”രാഹുൽ പറഞ്ഞു.