ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ 10 വിക്കറ്റുകള്‍ക്കാണ് ഇന്ത്യക്കെതിരിരെ ഓസ്ട്രേലിയ വിജയിച്ചത്.ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് വിക്കറ്റ് നഷ്‌ടമില്ലായാണ് ഓസീസ് എത്തിയത്.വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ഓസീസിന് കഴിഞ്ഞു.
രണ്ടാം ഇന്നിങ്‌സില്‍ 175 റൺസായിരുന്നു ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.42 റൺസ് നേടിയ നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പാറ്റ് കമ്മിന്‍സാണ് ഓസ്ട്രലിയൻ ബൗളർമാരിൽ മികച്ച് നിന്നത്.കളിയുടെ സമസ്ത മേഖലയിലും ഇന്ത്യൻ താരങ്ങൾ അമ്പേ പരാജയമായി.പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്നാം മത്സരം ഓസ്‌ട്രേലിയൻ ടീമിൻ്റെ ശക്തികേന്ദ്രമായ ഗാബ സ്റ്റേഡിയത്തിൽ നടക്കും.തൻ്റെ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മതിച്ചു.
ഓസ്‌ട്രേലിയയെ അവസരങ്ങൾ മുതലാക്കിയതിന് അദ്ദേഹം പ്രശംസിക്കുകയും ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തിരിച്ചുവരവിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.“ഞങ്ങളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ആഴ്‌ച, ഞങ്ങൾ നന്നായി കളിച്ചില്ല, ഓസ്‌ട്രേലിയ ഞങ്ങളെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ച് ടെസ്റ്റ് മാച്ച് വിജയിച്ചു. ഞങ്ങളുടെ അവസരങ്ങൾ മുതലെടുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു, ”രോഹിത് പറഞ്ഞു.
ഡിസംബർ 16ന് ആരംഭിക്കുന്ന മൂന്നാം മത്സരത്തിന് വീണ്ടും ജയം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം ഒരുങ്ങുന്നത്. അതുപോലെ ഗാബയിൽ കഴിഞ്ഞ വര്ഷം ആദ്യമായി ഓസ്‌ട്രേലിയൻ ടീമിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം അവിടെ വീണ്ടും വിജയക്കൊടി നാട്ടി നാട്ടാൻ ശ്രമിക്കുമെന്ന് രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
“കഴിഞ്ഞ തവണ ഞങ്ങൾ ഗാബ സ്റ്റേഡിയത്തിൽ കളിച്ചപ്പോൾ മികച്ച വിജയമാണ് ഞങ്ങൾ നേടിയത്. ആ വിജയം എന്നും ഓർമയിൽ തങ്ങിനിൽക്കുന്ന നിമിഷമായിരുന്നു. അതുകൊണ്ട് കഴിഞ്ഞ തവണത്തെ പോലെ തീർച്ചയായും അവിടെ ജയിക്കാൻ ശ്രമിക്കും.ഓരോ ടെസ്റ്റ് മത്സരവും ഞങ്ങൾക്ക് വെല്ലുവിളിയാണ്. എങ്കിലും ഇത്തവണയും ഗാബ സ്‌റ്റേഡിയത്തിൽ കളിക്കുന്നത് പോലെ മികച്ച കളി പുറത്തെടുക്കുമെന്നും വിജയിക്കുമെന്നും രോഹിത് ശർമ പറഞ്ഞു.