ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയാണ് 2023ലെ ഐസിസി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ലോകകപ്പിലെ രോഹിത് ശർമയുടെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. 84 പന്തുകളിൽ നിന്ന് 16 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 131 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്.
“ഞാൻ ഓർഡറിൽ ബാറ്റ് ചെയ്യുന്നത് ഒരു കടമയാണ്.നല്ല തുടക്കം ഞങ്ങൾ നേടുന്നുവെന്ന് ഉറപ്പാക്കേണ്ടത് എന്റെ ജോലിയാണ്.പ്രത്യേകിച്ചും ചേസിംഗിൽ, കാരണം ഇത് ടീമിനെ നേരത്തെ തന്നെ സുഖപ്രദമായ സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്നു. ഇത് വർഷങ്ങളായി ഞാൻ ചെയ്ത കാര്യമാണ്, അത് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു.ഇത് പ്രവർത്തിക്കുമ്പോൾ, അത് വളരെ മനോഹരമായി കാണപ്പെടുന്നു, പക്ഷേ ചിലപ്പോൾ ഇത് പ്രവർത്തിക്കില്ല.പക്ഷേ, അത് ചെയ്യുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് പ്രധാനമാണ്” ”രോഹിത് ശർമ്മ മത്സരത്തിന് ശേഷം പറഞ്ഞു.
“ബാറ്റ് ചെയ്യാൻ പറ്റിയ പിച്ചായിരുന്നു ഇത്. അത് കൊണ്ട് തന്നെ എന്റെ സ്വാഭാവിക കളി കളിക്കാൻ എന്നെത്തന്നെ ഞാൻ വളരെ അധികം പിന്തുണച്ചു. ഒരിക്കൽ ബോൾ കണ്ണിൽ പെട്ടപ്പോൾ എനിക്ക് അറിയാമായിരുന്നു വിക്കറ്റ് എനിക്ക് എളുപ്പമാകുമെന്ന്. ഞാൻ വളരെക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം കൂടിയാണ് ഇത്.” രോഹിത് അഭിപ്രായം വിശദമാക്കി.
1⃣3⃣1⃣ runs
— BCCI (@BCCI) October 11, 2023
8⃣4⃣ deliveries
1⃣6⃣ fours
5⃣ sixes
End of a spectacular knock from #TeamIndia Captain Rohit Sharma! 👏👏#CWC23 | #INDvAFG | #MeninBlue pic.twitter.com/4MdeFmd56Y
ഇന്നലത്തെ മത്സരത്തിലെ വിജയത്തിൽ രോഹിത് ശർമ്മ ഒരു പ്രധാന പങ്ക് വഹിച്ചു, വിരാട് കോഹ്ലി 55 റൺസുമായി പുറത്താകാതെ നിന്നു.അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയെ 8 വിക്കറ്റിന് അനായാസ വിജയത്തിലേക്ക് നയിച്ചു. 273 റൺസ് വിജയലക്ഷ്യം 35 ഓവറിൽ ഇന്ത്യ വിജയകരമായി മറികടന്നു.ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയതോടെ (39ന് 4) അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് 272 എന്ന സ്കോറിൽ പിടിച്ചുകെട്ടി.