മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു.
ഇന്ത്യ 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശിവം ദുബെയുടെ മിന്നുന്ന ബാറ്റിംഗാണ് ഇന്ത്യൻക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ T20 ടീമിലേക്കുള്ള തിരിച്ചുവരവില വിജയം സ്വന്തമാക്കാൻ സാധിച്ചു.100 T20I വിജയങ്ങൾ രേഖപ്പെടുത്തുന്ന ആദ്യ കളിക്കാരനായി രോഹിത് മാറിയിരിക്കുകയാണ്. എന്നാൽ ആദ്യ ഓവറിൽ റൺസ് എടുക്കുന്നതിന് മുൻപ് തന്നെ രോഹിത് ശർമ റൺ ഔട്ടായി.
ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ശുഭ്മാന്‍ ഗില്ലുമായുള്ള ഓട്ടത്തിനിടയിലെ ആശയക്കുഴപ്പില്‍ രോഹിത് പൂജ്യത്തില്‍ റണ്ണൗട്ടായി. അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായതിന് പിന്നാലെ ഗില്ലിനെ നിര്‍ത്തിപ്പൊരിച്ചാണ് ഹിറ്റ്മാന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. റൺ ഔട്ടായതോടെ രോഹിത് ഇപ്പോൾ ഒരു അനാവശ്യ റെക്കോർഡ് രേഖപെടുത്തിയിരിക്കുകയാണ്. ടി 20 ക്രിക്കറ്റിൽ ഡക്കിന് റണ്ണൗട്ടാകുന്ന ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി.രോഹിതിന് മുമ്പ്, ഐസിസി ഫുൾ മെമ്പർമാരിൽ നിന്നുള്ള 8 ക്യാപ്റ്റൻമാർ ടി20യിൽ റണ്ണൗട്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ക്യാപ്റ്റനാണ് അദ്ദേഹം. ടി20 ക്രിക്കറ്റിൽ രോഹിതിന്റെ പതിനൊന്നാം ഡക്കായിരുന്നു ഇത്.അഫ്ഗാനിസ്ഥാനെതിരെ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ആണ് രോഹിത് ശർമ്മ.
Rohit sharma abusing Gill for his own mistake 💔
— M. (@IconicKohIi) January 11, 2024
Youngsters are in trouble under Rohit captaincy🙏pic.twitter.com/YMA7o8Ojjn
ട്വന്റി-20യിൽ ഡക്ക് ആയി പുറത്താകുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. അദ്ദേഹത്തിന് മുമ്പ് അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, പിയൂഷ് ചൗള, റുതുരാജ് ഗെയ്ക്വാദ്, അമിത് മിശ്ര, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ, രവി ബിഷ്നോയ്, അമ്പാട്ടി റായിഡു, വീരേന്ദർ സെവാഗ് എന്നിവർ ടി20യിൽ റണ്ണൗട്ടായി പുറത്തായി.