ടി20 ലോകകപ്പ് ടീമിൽ നിന്ന് കെഎൽ രാഹുലിനെ പുറത്താക്കിയതിൻ്റെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ | T20 World Cup 2024

ഈ വർഷം ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024 ടീമിലേക്കുള്ള ടീമിൽ കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെ സെലക്ടർമാരും മാനേജ്‌മെൻ്റും തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വെളിപ്പെടുത്തി. മധ്യനിര വിക്കറ്റ് കീപ്പർ ബാറ്ററെയാണ് ടീം മാനേജ്‌മെൻ്റ് തിരയുന്നതെന്നും സജ്‌നു സാംസണും ഋഷഭ് പന്തും ആ പൊസിഷനിൽ ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെന്നും രോഹിത് പറഞ്ഞു.

“രാഹുൽ ടോപ്പ് ഓർഡറിൽ ചെയ്യുന്നത്.ഞങ്ങൾ മധ്യനിര വിക്കറ്റ് കീപ്പർ ബാറ്ററെയാണ് തിരയുന്നത് ,സഞ്ജുവിന് ഓർഡറിന് താഴെ ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നു.അതാണ് പന്തിനെയും സാംസണെയും പിന്തുണയ്ക്കുന്നതിന് പിന്നിലെ ചിന്ത”രോഹിത് പത്രസമ്മേളനത്തിൽ പറഞ്ഞു. “ഐപിഎൽ പോലെ 220-230 റൺസ് ലോകകപ്പിൽ ആവുകയെണെങ്കിൽ ഞങ്ങൾക്ക് ടീമിൽ വേണ്ടത്ര ശക്തിയുണ്ട്. എനിക്ക് ടീമിൽ 4 സ്പിന്നർമാരെ വേണമായിരുന്നു. അതിനുള്ള കാരണം ഞാൻ ഇവിടെ പറയില്ല, യുഎസിൽ വച്ച് ഞാൻ നിങ്ങളെ അറിയിക്കാം, ”രോഹിത് കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ഏറെ ചര്‍ച്ചയായിരുന്നല്ലോ. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ കെഎല്‍ രാഹുലിനെ പുറത്താക്കിയാണ് റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണിനേയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യൻ ടി20 ലോകകപ്പ് 2024 ടീം: രോഹിത് ശർമ (c), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (wk), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ഡ്യ (vc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്