വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) നടക്കുന്ന ടി20 ലോകകപ്പ് 2024 വരെ രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി തുടരമെന്ന് സൗരവ് ഗാംഗുലി. രോഹിതിന്റെ ക്യാപ്റ്റന്സിയെ ഗാംഗുലി പ്രശംസിക്കുകയും ചെയ്തു.
2021ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നടന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലിയിൽ നിന്ന് 36 കാരനായ രോഹിത് ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റു.ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ദേശീയ ടീമിനെ 51 മത്സരങ്ങളിൽ 39 എണ്ണത്തിലും വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇയോൻ മോർഗൻ, ബാബർ അസം, അസ്ഗർ അഫ്ഗാൻ എന്നിവരുടെ 42 വിജയങ്ങളുടെ നേട്ടം മറികടന്ന് ടി20യിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാകാൻ അദ്ദേഹത്തിന് നാല് വിജയങ്ങൾ കൂടി മതി.
“ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനാകണം. അദ്ദേഹം ഒരു നേതാവാണ്. അതിനാൽ ടി20 ലോകകപ്പ് വരെ അദ്ദേഹം ക്യാപ്റ്റനായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗാംഗുലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.2023 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ രോഹിതിന് കഴിഞ്ഞില്ല.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിന് ഇന്ത്യ പരാജയപെട്ടു.
Hitman is maintaining distance at the top! 😤#RohitSharma #India #Cricket #Sportskeeda pic.twitter.com/99bkQfigGN
— Sportskeeda (@Sportskeeda) December 1, 2023
വേൾഡ് കപ്പിൽ പവർപ്ലേയിൽ അഗ്രസീവ് ക്രിക്കറ്റ് കളിച്ച രോഹിത് പലപ്പോഴും ടീമിനെ മികച്ച തുടക്കത്തിലേക്ക് കൊണ്ടുപോയി. ഫൈനലിൽ 47 റൺസ് നേടി മിക്ചഖ തുടക്കം നൽകുകയും ചെയ്തു.ലോകകപ്പിന് ശേഷം, ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സര ടി20 ഐ പരമ്പരയിൽ നിന്ന് രോഹിത് ഇടവേള എടുത്തിരുന്നു, കൂടാതെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിനത്തിന്റെയും ടി20 ടീമിന്റെയും ഭാഗമാകില്ല. ഡിസംബർ 26 ന് സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ആരംഭിക്കുന്ന പ്രോട്ടീസിനെതിരായ ഇന്ത്യയുടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം മടങ്ങി വരും.
Rohit Sharma 264 runs ball by ball highlights
— Spidey_ToT-Em (@Deepans23952324) December 2, 2023
( please 12 likes kara dena it will increase my motivation ). pic.twitter.com/JAXQXe0Y0Q