ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മികച്ച വിജയത്തിന് ശേഷം ടീം ഇന്ത്യ തങ്ങളുടെ രണ്ടാം ലീഗ് എ മത്സരത്തിൽ ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെ നേരിടും.ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വരാനിരിക്കുന്ന മത്സരത്തിൽ രണ്ട് വലിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കാനാവും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ വെസ്റ്റ് ഇൻഡീസിന്റെ ബാറ്റർ ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് തകർക്കാനുള്ള വക്കിലാണ് 36-കാരൻ. നിലവിൽ 551 സിക്സറുകളുള്ള രോഹിതിന് 553 സിക്സുകളുടെ റെക്കോർഡ് ഉടമയായ ക്രിസ് ഗെയ്ലിനെ മറികടക്കാൻ ഇനി രണ്ട് സിക്സുകൾ മാത്രം.നേരത്തെ ഏറ്റവും വേഗത്തിൽ 550 സിക്സറുകൾ തികച്ച താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കിയിരുന്നു.471 ഇന്നിംഗ്സുകളിൽ നിന്നാണ് ഗെയ്ലിനെ (548) മറികടന്നത്.ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സിക്സറുകൾ : –
ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) – 553 സിക്സറുകൾ
രോഹിത് ശർമ്മ (ഇന്ത്യ) – 551 സിക്സറുകൾ*
ഷാഹിദ് അഫ്രീദി (പാകിസ്ഥാൻ) – 476 സിക്സറുകൾ
ബ്രണ്ടൻ മക്കല്ലം (ന്യൂസിലൻഡ്) – 398 സിക്സറുകൾ
മാർട്ടിൻ ഗപ്റ്റിൽ (ന്യൂസിലൻഡ്) – 383 സിക്സറുകൾ
Rohit Sharma plays cricket in a few hours 💯✨pic.twitter.com/iZ4rHvdAno
— Nisha (@NishaRo45_) October 11, 2023
ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഡേവിഡ് വാർണറുടെ റെക്കോർഡിനൊപ്പമെത്താനും ഇന്ത്യൻ നായകന് അവസരമുണ്ട്. 18 ഇന്നിംഗ്സുകളിൽ നിന്ന് 976 റൺസ് നേടിയ രോഹിതിന് ഈ മത്സരത്തിൽ 24 റൺസ് മതി.ഇന്നത്തെ മത്സരത്തിൽ ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തില്‍ കഴിയുന്ന ഓപ്പണര്‍ ശുഭ്മാൻ ഗിൽ ഇന്നും ഇന്ത്യന്‍ നിരയില്‍ കളിക്കില്ല. മുൻനിരയിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഒരു സ്പിന്നറെ ഒഴിവാക്കി ഷാർദുൽ താക്കൂറിനെയോ മുഹമ്മദ് ഷമിയെയോ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
#INDvsAFG #HardikPandya#PAKvsSL #ShubmanGill #WorldCup2023
— Saurav (SG) (@oye_sg) October 11, 2023
Rohit Sharma is only three sixes away from surpassing Chris Gayle.
India 🇮🇳 vs Afghanistan🇦🇫
Most Sixes In International Cricket
-Chris Gayle-553(483 Match)
–#RohitSharma-551*(452 Match)pic.twitter.com/q6aVMcd8Wz