ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയെ മറികടന്ന് ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്കോറർ നേടുന്ന നാലാമത്തെ താരമായി. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ രോഹിത് ബംഗ്ലാ ബൗളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.ആദ്യ ഓവറിൽ തന്നെ ബംഗ്ലദേശ് പേസർ ഷോറിഫുൾ ഇസ്‌ലാമിനെ രണ്ട് ബൗണ്ടറികൾക്ക് തകർത്ത് രോഹിത് ആക്രമണം നടത്തി. മൂന്നാമത്തെ ഓവറിൽ ഷൊറിഫുളിനെ ആക്രമിച്ച്, ഷോർട് ഡെലിവറിയിൽ ഒരു ബൗണ്ടറിയും കൂറ്റൻ സിക്സും പറത്തി.13-ാം ഓവറിൽ ഡീപ് സ്‌ക്വയർ ലെഗ് ബൗണ്ടറിയിൽ ക്യാച്ച് കൊടുത്ത് രോഹിത് പുറത്തായി.40 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സും സഹിതം 48 റൺസാണ് അദ്ദേഹം നേടിയത്.ഈ ഇന്നിംഗ്‌സോടെ രോഹിത് ലാറയെ മറികടന്ന് ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്‌കോറർമാരിൽ നാലാമത്തെ താരമായി.
Most runs in World Cups:
— Johns. (@CricCrazyJohns) October 19, 2023
Sachin – 2278 (44 innings)
Ponting – 1743 (42 innings)
Sangakkara – 1532 (35 innings)
Rohit – 1226* (21 innings)
– Rohit Sharma becomes the 4th highest run getter in World cup history. pic.twitter.com/O6YuBSqt6P
സച്ചിൻ ടെണ്ടുൽക്കർ (2278 റൺസ്), റിക്കി പോണ്ടിംഗ് (1743 റൺസ്), കുമാർ സംഗക്കാര (1531 റൺസ്) എന്നിവർക്ക് പിന്നിൽ മാത്രമാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.ഏകദിന ലോകകപ്പുകളിൽ ബംഗ്ലാദേശിനെതിരെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു.2015 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ 126 പന്തിൽ 137 റൺസ് നേടിയ അദ്ദേഹം 2019 ലോകകപ്പിൽ 92 പന്തിൽ നിന്ന് 104 റൺസ് അടിച്ചെടുത്തു.
Records of Rohit Sharma today:
— Johns. (@CricCrazyJohns) October 19, 2023
– Most runs in World Cup 2023.
– Most runs in World Cup chases.
– Most sixes as a captain in a calendar year.
– Completed 6000 runs in Asia in ODIs. pic.twitter.com/zNkKoKLyGD
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് ശർമ്മ .ഏഷ്യൻ മണ്ണിൽ 200 ഏകദിന സിക്‌സറുകൾ രോഹിത് ഇപ്പോൾ നേടിയിട്ടുണ്ട്.257 റൺസ് പിന്തുടർന്ന രോഹിത് ബംഗ്ലാദേശിനെതിരെ തന്റെ രണ്ടാം സിക്‌സറോടെ നാഴികക്കല്ലിലെത്തി.രോഹിത് തന്റെ 142-ാം മത്സരമാണ് ഏഷ്യൻ മണ്ണിൽ കളിക്കുന്നത്. ഉപഭൂഖണ്ഡത്തിൽ 6,000 റൺസ് പിന്നിട്ടു.ഏഷ്യയിൽ 49.85 ശരാശരിയിൽ 6,032 റൺസുണ്ട്.ഏഷ്യയിൽ 16 ടണ്ണും 32 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
Rohit Sharma's last 15 innings in World Cups:
— Johns. (@CricCrazyJohns) October 19, 2023
137(126), 34(48), 122*(144), 57(70), 140(113), 1(10), 18(23), 102(109), 104(92), 103(94), 1(4), 0(6), 131(84), 86(63), 48(40).
– Hitman on a mission….!!!! pic.twitter.com/Agmzo6kIl0
ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ മികച്ച ഫോമിലാണ് രോഹിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഡക്കിന് പുറത്തായ ശേഷം, അഫ്ഗാനിസ്ഥാനെതിരെ കൂറ്റൻ സെഞ്ച്വറിയുമായി രോഹിത് തിരിച്ചുവന്നു, പാകിസ്ഥാനെതിരെ അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു.രോഹിത് 84 പന്തിൽ 131 റൺസെടുത്തപ്പോൾ ഇന്ത്യ 8 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ ഡൽഹിയിൽ പരാജയപ്പെടുത്തി. പാകിസ്താനെതിരെ 63 പന്തിൽ 86 റൺസ് നേടി ഇന്ത്യക്ക് 7 വിക്കറ്റ് ജയം നേടികൊടുത്തു.