ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) ചരിത്രത്തിൽ മറ്റൊരു മുംബൈ ഇന്ത്യൻസ് കളിക്കാരനും നേടാനാകാത്ത ഒരു ഐപിഎൽ നാഴികക്കല്ലിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് രോഹിത് ശർമ്മ. 200 ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമാകാൻ ഒരുങ്ങുകയാണ് മുൻ നായകൻ.മുംബൈ ഇന്ത്യൻസിൻ്റെ മറ്റൊരു താരവും ഈ നേട്ടം കൈവരിച്ചിട്ടില്ല.
ലീഗിൽ നിന്ന് വിരമിച്ച കീറോൺ പൊള്ളാർഡ് 189 മത്സരങ്ങളുമായി ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസിൻ്റെ രണ്ടാമത്തെ കളിക്കാരനാണ്.രോഹിത് തൻ്റെ ഐപിഎൽ കരിയറിൽ രണ്ട് ടീമുകൾക്ക് വേണ്ടി മാത്രമാണ് കളിച്ചത് എന്നത് ശ്രദ്ധേയമാണ്. ഡെക്കാൻ ചാർജേഴ്സിനൊപ്പം (ഡിസി) ഐപിഎൽ യാത്ര ആരംഭിച്ച അദ്ദേഹം മുംബൈ ഇന്ത്യൻസിൽ എത്തുന്നതിന് മുൻപായി അവർക്കായി 45 മത്സരങ്ങൾ കളിച്ചു. രോഹിത് 199 ഐപിഎൽ മത്സരങ്ങളിൽ നിന്നും മുംബൈക്കായി 29.39 ശരാശരിയിലും 129.86 സ്ട്രൈക്ക് റേറ്റിലും 5,084 റൺസ് നേടിയിട്ടുണ്ട്. എംഐക്ക് വേണ്ടി 195 ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ചുറിയും 34 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്, മികച്ച സ്കോർ 109*.
2013-ൽ റിക്കി പോണ്ടിംഗിൽ നിന്ന് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം, രോഹിത് എംഐയെ അവരുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി, 10 വർഷത്തിനുള്ളിൽ അഞ്ച് തവണ ട്രോഫി നേടി (2013, 2015, 2017, 2019, 2020) രണ്ട് തവണ പ്ലേഓഫിലെത്തി.2011ലും 2013ലും എംഐക്കൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും രോഹിത് നേടിയിട്ടുണ്ട്.ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ എട്ടാം മത്സരത്തിൽ എംഐ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
– Won the IPL 2013 as captain.
— Johns. (@CricCrazyJohns) March 27, 2024
– Won the IPL 2015 as captain.
– Won the IPL 2017 as captain.
– Won the IPL 2019 as captain.
– Won the IPL 2020 as captain.
Rohit Sharma will be playing his 200th game for Mumbai Indians in IPL – An Absolute Legend. 👌 pic.twitter.com/h9mAslYWnR
ഹൈദരാബാദിൽ നടക്കുന്ന മത്സരം എംഐക്ക് വേണ്ടിയുള്ള രോഹിതിൻ്റെ 200-ാം ഐപിഎൽ മത്സരമായിരിക്കും.അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാർ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിക്ക് ശേഷം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അഹമ്മദാബാദിൽ ജിടിയോട് എംഐ ആറ് റൺസിന് തോറ്റതിന് ശേഷം നിരവധി ക്രിക്കറ്റ് വിദഗ്ധർ പുതുതായി നിയമിതനായ എംഐ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.