അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉൾപ്പെട്ടതോടെ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള ആരാധകരുടെ താൽപ്പര്യം വർദ്ധിച്ചു.നേരത്തെ ഇന്ത്യയെ നയിച്ച ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും വ്യത്യസ്ത പരിക്കുകൾ കാരണം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് രോഹിത് ടീമിനെ നയിക്കാൻ തിരിച്ചെത്തുന്നത്.
കൂടാതെ അയർലൻഡ് ടി20 ഐയിൽ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംറയും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി വിശ്രമത്തിലാണ്.36 കാരനായ രോഹിത് ശർമ്മ ടി 20 യിൽ ഇന്ത്യയുടെ 99 വിജയങ്ങളുടെ ഭാഗമാണ്, ഇത് ഇതിനകം തന്നെ ഒരു ലോക റെക്കോർഡാണ്. പാകിസ്ഥാനുവേണ്ടി 86 വിജയങ്ങളുടെ ഭാഗമായ ഷൊയ്ബ് മാലിക്കാണ് രണ്ടാം സ്ഥാനത്ത്.
ഇന്ന് മൊഹാലിയിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാൽ, ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ടീമിനായി 100 വിജയങ്ങൾ നേടുന്ന ആദ്യ താരമായി രോഹിത് മാറും.99 വിജയങ്ങളിൽ നിന്ന് 37.98 ശരാശരിയിലും 142.60 സ്ട്രൈക്ക് റേറ്റിലും 3039 റൺസ് രോഹിത് നേടിയിട്ടുണ്ട്.
Hitman is just one win away from creating history! 💪🏻#RohitSharma #Cricket #INDvAFG #India #Sportskeeda pic.twitter.com/zP9rN2xMIs
— Sportskeeda (@Sportskeeda) January 10, 2024
ടി20യിൽ 4000 റൺസ് തികയ്ക്കുന്നതിന്റെ കുതിപ്പിലാണ് രോഹിത് ശർമ്മ. ഇതുവരെ 140 ഇന്നിംഗ്സുകളിൽ നിന്ന് 31.3 ശരാശരിയിലും 139.2 സ്ട്രൈക്ക് റേറ്റിലും നാല് സെഞ്ചുറികളും 29 അർധസെഞ്ചുറികളും സഹിതം 3853 റൺസ് നേടിയിട്ടുണ്ട്, ഈ നേട്ടത്തിലെത്താൻ 147 റൺസ് വേണം.