ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അര്ജന്റീന . സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ വേൾഡ് ചാമ്പ്യന്മാർ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്.
ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളാണ് അർജന്റീനയുടെ മൂന്നു ഗോളുകൾ നേടിയത് എന്ന പ്രത്യേകതയും മത്സരത്തിണ്ടായിരുന്നു. തകർപ്പൻ ജയത്തോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പുകൾ അര്ജന്റീന ശക്തമാക്കി. മത്സരത്തിന്റെ 16 ആം മിനുട്ടിൽ റൊമേറോയുടെ ഗോളിൽ അര്ജന്റീന ലീഡ് നേടി.
Enzo Fernández makes no mistake with Argentina’s build up play 😤 pic.twitter.com/qmHlR1Xmj8
— CBS Sports Golazo ⚽️ (@CBSSportsGolazo) March 23, 2024
ഏഞ്ചൽ ഡി മരിയയുടെ ഔട്ട്സ്വിങ്ങിംഗ് കോർണർ ടോട്ടൻഹാം പ്രതിരോധ താരം മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലാക്കി. അതിനു ശേഷം അര്ജന്റീന ആധിപത്യം തുടർന്നെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല. എന്നാൽ 42 ആം മിനുട്ടിൽ ചെൽസി താരം എൻസോ ഫെർണാണ്ടസിന്റെ ഗോളിലൂടെ അര്ജന്റീന ലീഡ് ഇരട്ടിയാക്കി , വലതു വിങ്ങിൽ നിന്നും റോഡ്രിഗോ ഡി പോൾ കൊടുത്ത പാസിൽ നിന്നുമുള്ള ലോ സെൽസോയുടെ ഗോൾ ശ്രമം ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി ദിശ മാറിയപ്പോൾ ക്ലോസെ റേഞ്ചിൽ നിന്നും എൻസോ അത് ഗോളാക്കി മാറ്റി.
രണ്ടാം പക്തിയിലും അർജൻ്റീന ഈ ആധിപത്യം തുടരുകയും മൂന്നാം ഗോൾ ചേർക്കാൻ ഡി പോളിന് സുവർണാവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. 52 ആം മിനുട്ടിൽ ലോ സെൽസോ അർജന്റീനയുടെ മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.