ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയം മാത്രമാണുള്ളത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ് ബെംഗളൂരു. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി SRH-നോട് പരാജയപ്പെട്ടു.
കളിയുടെ രണ്ട് ഇന്നിംഗ്സുകളിലുമായി ബാറ്റർമാർ 549 റൺസ് ആണ് അടിച്ചു കൂട്ടിയത്.288 റൺസ് പിന്തുടർന്ന ആര്‍സിബിയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടാനാണ് സാധിച്ചത്. ഈ സീസണിലെ മത്സരത്തിലെ തങ്ങളുടെ ആറാമത്തെ തോൽവിയെക്കുറിച്ച് ആർസിബി ക്യാപ്റ്റൻ തുറന്നു പറഞ്ഞു. അവർ നടത്തിയ പോരാട്ടത്തിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു.ഫാഫ്, വിരാട് കോഹ്ലി, ദിനേഷ് കാർത്തിക് എന്നിവരുടെ മികവിൽ ആർസിബി വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 25 റൺസ് അകലെവെച്ച് പോരാട്ടം അവസാനിച്ചു.
#KingKohli has given the start #RCB needed! 👏🏻
— Star Sports (@StarSportsIndia) April 15, 2024
Will the skipper, #FafduPlessis continue the carnage? 👀#RCBvSRH: LIVE NOW | #IPLFanWeekOnStar | #IPLOnStarpic.twitter.com/iuVnC5JBNT
“ഞങ്ങളിൽ നിന്ന് വളരെ മികച്ച ബാറ്റിംഗ് പ്രകടനം ഉണ്ടായിരുന്നു ,അത് ശരിയായ ടി20 വിക്കറ്റായിരുന്നു. അവസാനം അടുത്തെത്താൻ ശ്രമിച്ചു, പക്ഷേ 280 വളരെ അകലെയായിരുന്നു. ഇത് വളരെ കഠിനമാണ്. ഞങ്ങൾ കുറച്ച് കാര്യങ്ങൾ പരീക്ഷിച്ചു, ഞങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിച്ചു.ആത്മവിശ്വാസം കുറയുമ്പോൾ ക്രിക്കറ്റ് കഠിനമാണ്, മറയ്ക്കാൻ ഒരു മാർഗവുമില്ല.. ഫാസ്റ്റ് ബൗളർമാർ അവിടെ വളരെ ബുദ്ധിമുട്ടി.ഞങ്ങൾ കുറച്ച് മേഖലകളിൽ പ്രവർത്തിക്കേണ്ടതുണ്ട്. പവർപ്ലേയ്ക്ക് ശേഷം റൺ റേറ്റ് കുറയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്,” ബ്രോഡ്കാസ്റ്ററുമായുള്ള അഭിമുഖത്തിൽ ഫാഫ് ഗെയിം വിശകലനം ചെയ്തു.
പവർപ്ലേയിൽ അതിവേഗം 80 റൺസ് കൂട്ടിച്ചേർത്ത ഫാഫ് വിരാട് കോഹ്ലിയ്ക്കൊപ്പം ദ്രുതഗതിയിലുള്ള തുടക്കം നൽകി. ഈ കൂട്ടുകെട്ട് പ്രതീക്ഷ നൽകുന്നതായി തോന്നിയെങ്കിലും കളിയുടെ ഏഴാം ഓവറിൽ മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ കോലി ക്ലീൻ ബൗൾഡായി. പിന്നീട് അധികനേരം തുടരാൻ കഴിയാതിരുന്ന ഫാഫിന് കളിയുടെ പത്താം ഓവറിൽ വെറും 28 പന്തിൽ 62 റൺസ് നേടി പുറത്തായി.
Faf Du Plessis said – “Very proud the boys steps up and fought hard and never give up in chasing”. pic.twitter.com/SFbUYZU7by
— CricketMAN2 (@ImTanujSingh) April 15, 2024
ഇത്ര വലിയ ലക്ഷ്യമായിരുന്നിട്ടും കീഴടങ്ങാന്‍ റോയല്‍ ചലഞ്ചേഴ്സ് തയ്യാറായിരുന്നില്ല. ആ പോരാട്ടം കാണുന്നത് ഏറെ സന്തോഷിച്ചിപ്പിച്ചു. ബൗളര്‍മാര്‍ 30-40 റണ്‍സ് അധികം വിട്ടുനല്‍കി. കഴിഞ്ഞ മത്സരങ്ങളിലെ തിരിച്ചടികള്‍ താരങ്ങള്‍ മറക്കേണ്ടതുണ്ട്. കൂടുതല്‍ ആത്മാര്‍ത്ഥമായി കളിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സിന് ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.7 മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി അവർ പട്ടികയിൽ അവസാന സ്ഥാനത്താണ്.