ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ 3-0ന് തോറ്റു. ഇതോടെ സ്വന്തം തട്ടകത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ന്യൂസിലൻഡിനെതിരായ പരമ്പര ഇന്ത്യ തോറ്റു. സ്വന്തം മണ്ണിൽ ഇതാദ്യമായാണ് ഇന്ത്യയെ ഒരു ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യുന്നത്.ഇതോടെ 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യോഗ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.
സ്പിൻ അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ന്യൂസിലൻഡ് സ്പിന്നർമാരെ നന്നായി നേരിടാത്തതാണ് ഈ തോൽവിയുടെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് എന്താണ് സംഭവിച്ചതെന്ന് ആത്മപരിശോധന നടത്തണമെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
Losing 3-0 at home is a tough pill to swallow, and it calls for introspection.
— Sachin Tendulkar (@sachin_rt) November 3, 2024
Was it lack of preparation, was it poor shot selection, or was it lack of match practice? @ShubmanGill showed resilience in the first innings, and @RishabhPant17 was brilliant in both innings— his… pic.twitter.com/8f1WifI5Hd
” സ്വന്തം നാട്ടിൽ 3-0 തോൽക്കുന്നത് വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള ഒരു ഗുളികയാണ്, ടീം ആത്മപരിശോധന നടത്തണം. തയ്യാറെടുപ്പിലെ പിഴവാണോ കാരണം? മോശം ഷോട്ട് സെലക്ഷൻ കാരണമാണോ? മിതമായ പരിശീലനമാണോ കാരണം? അത് പരിശോധിക്കണം.പരമ്പരയിലുടനീളം സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസിലൻഡിന് മുഴുവൻ ക്രെഡിറ്റ്. ഇന്ത്യയിൽ 3-0 ന് ജയിക്കുന്നത് അത് ലഭിക്കാവുന്നത്ര നല്ല ഫലമാണ്” സച്ചിൻ പറഞ്ഞു.ബാറ്റിംഗിലും, ആദ്യ ഇന്നിംഗ്‌സിലെ മികച്ച പ്രകടനത്തിന് ശുഭ്മാൻ ഗില്ലിനെ സച്ചിൻ പ്രശംസിക്കുകയും രണ്ടാം ഇന്നിംഗ്‌സിൽ മിന്നുന്ന പ്രകടനം നടത്തിയതിന് ഋഷഭ് പന്തിനെ പ്രശംസിക്കുകയും ചെയ്തു.
Had a solid conversation with @iamyusufpathan bhai yesterday. He made a valid point about domestic cricket – we’re either playing on grassy pitches or flat tracks, but rarely on turning surfaces anymore. Plus, top players aren’t playing domestic cricket. This could hurt us in the…
— Irfan Pathan (@IrfanPathan) November 3, 2024
ഇതിന് പുറമെ പിച്ചാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞു.“ഇന്നലെ ഞാൻ യൂസഫ് ബായിയുമായി ഇതിനെ കുറിച്ച് ശക്തമായ ചർച്ച നടത്തി. ഇന്ത്യയുടെ പ്രാദേശിക മത്സരങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞു. അതിനർത്ഥം ഇന്ന് നമ്മൾ ഒന്നുകിൽ കൗണ്ടിയിൽ പരന്ന പിച്ചിൽ കളിക്കുന്നു അല്ലെങ്കിൽ പച്ച പുല്ലുള്ള പിച്ചിൽ കളിക്കുന്നു. ഇത്തരത്തിൽ സ്പിൻ അനുകൂലമായ പിച്ചിൽ ഞങ്ങൾ കളിക്കുന്നത് വളരെ വിരളമാണ്” ഇർഫാൻ പറഞ്ഞു.രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും പോലുള്ള നമ്മുടെ മുൻനിര താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നില്ല. ഇത് ഇന്ത്യയെ പിന്നോട്ടടിപ്പിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു.