കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 23 വിക്കറ്റുകളാണ് വീണത്.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 23.2 ഓവറിൽ 55 റൺസിന് സൗത്ത് ആഫ്രിക്ക പുറത്തായി.1932ന് ശേഷമുള്ള അവരുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ ആയിരുന്നു ഇത്.
മറുപടിയായി ഇന്ത്യ 34.5 ഓവറിൽ 153 റൺസിന് പുറത്തായി.ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 17 ഓവറിൽ 62/3 എന്ന നിലയിലാണ്. രണ്ടാം ടെസ്റ്റിലെ ഒന്നാം ദിനം കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. , സച്ചിൻ തന്റെ ഔദ്യോഗിക X ഹാൻഡിൽ രസകരമായ ഒരു പോസ്റ്റ് പങ്കിട്ടു.” ഒരു ദിവസം 23 വിക്കറ്റുകൾ വീണുകൊണ്ടാണ് 24-ലെ ക്രിക്കറ്റ് തുടങ്ങുന്നത്.ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സില്‍ ഓള് ഔട്ട് ആയപ്പോഴാണ് ഞാന്‍ വിമാനത്തില്‍ കയറിയത്. ഇപ്പോള്‍ നാട്ടിലെത്തി ടെലിവിഷന്‍ നോക്കുമ്പോള്‍ കാണുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായെന്നാണ്. മത്സരത്തിന്റെ ഏത് ഭാഗമാണ് ഞാന്‍ നഷ്ടപ്പെടുത്തിയത്?”.
ഒമ്പത് ഓവറിൽ 6/15 എന്ന കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് കണക്കുകൾ രേഖപ്പെടുത്തിയ പേസർ മുഹമ്മദ് സിറാജ് പന്ത് കൊണ്ട് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.55 റണ്‍സ് മാത്രം നേടുന്നതിനിടെ തന്നെ സൗത്ത് ആഫ്രിക്കക്ക് എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു. 15 റണ്‍സ് നേടിയ കെയ്ല്‍ വെരെയ്ന്‍ ആയിരുന്നു ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ 153 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. 153 / 4 എന്ന നിലയിൽ നിന്നാണ് ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞത്. 6 ഇന്ത്യൻ ബാറ്റർമാർ പൂജ്യത്തിനു പുറത്തായി.
Cricket in ‘24 begins with 23 wickets falling in a single day.
— Sachin Tendulkar (@sachin_rt) January 3, 2024
Unreal!
Boarded a flight when South Africa was all out, and now that I'm home, the TV shows South Africa has lost 3 wickets.
What did I miss?#SAvIND
46 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ, ലുങ്കി എൻഗിഡി, നാന്ദ്രെ ബർഗർ എന്നിവർ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബൗളര്‍മാരുടെ പറുദീസയായി മാറിയ പിച്ചിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.മുകേഷ് കുമാർ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 36 റണ്‍സുമായി ഓപ്പണര്‍ മാര്‍ക്രവും ഏഴു റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസില്‍.