ഡിസംബർ 17 ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ യുവതാരം സായി സുദർശൻ അരങ്ങേറ്റത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടി. 22 കാരനായ ബാറ്റർ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് എതിരെ സമ്മർദമില്ലാതെ കളിച്ച് 43 പന്തിൽ 55* റൺസ് നേടി ജൊഹാനസ്ബർഗിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ ദീർഘകാല പ്രതീക്ഷയായിരിക്കും സായി സുദര്ശനെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പറഞ്ഞു.
അടുത്ത 10-15 വര്ഷം സുദർശന് ഇന്ത്യൻ ടീമിൽ കളിക്കാനാകുമെന്ന് സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ പത്താൻ പറഞ്ഞു.അരങ്ങേറ്റത്തിൽ ബാറ്റർ കാണിച്ച സ്വഭാവവും പക്വതയും പത്താനെ ആകർഷിച്ചു.”ഒരു ദക്ഷിണാഫ്രിക്കൻ പിച്ചിൽ ആരെങ്കിലും ഇത്തരത്തിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ, അടുത്ത 10-15 വർഷത്തേക്ക് ഇന്ത്യൻ ടീമിനായി കളിക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ കണ്ടെത്തിയതായി എനിക്ക് തോന്നുന്നു. വളരെ നേരത്തെയാണ് ഇങ്ങനെ തോന്നുന്നുവെങ്കിലും ഇതൊരു അസാധാരണമായ തുടക്കമാണ്.ആദ്യ പന്തിൽ തന്നെ ആദ്യ ഫോറും പിറന്നു. അതിനാൽ അദ്ദേഹം വളരെ നന്നായി ആരംഭിച്ചു, ”സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ പത്താൻ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ ശക്തമായ പ്രകടനത്തിന്റെയും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെയും പശ്ചാത്തലത്തിലാണ് സുദർശനെ ഇന്ത്യൻ തിരഞ്ഞെടുത്തത്.ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുമ്പോഴാണ് സുദർശൻ ഐപിഎൽ ഫൈനലിൽ 96 റൺസ് നേടിയത്.”സായി സുദർശൻ ഷോർട്ട് ബോൾ നന്നായി കളിക്കുന്നു, അവന്റെ കാലുകൾ നന്നായി ഉപയോഗിക്കുന്നു, സ്പിന്നിനെതിരെയും നാണായി കളിക്കുന്നു” പത്താൻ കൂട്ടിച്ചേർത്തു.
Sai Sudharsan became the fourth Indian opener to score a fifty-plus in his ODI debut. pic.twitter.com/1YqKEn07x0
— CricTracker (@Cricketracker) December 18, 2023
പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ യുവതാരങ്ങളെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ കെഎൽ രാഹുലും സംസാരിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നതിന്റെ സമ്മർദം അനുഭവിക്കാതിരിക്കാൻ യുവതാരങ്ങൾക്ക് പിന്തുണ നൽകുമെന്നും രാഹുൽ പറഞ്ഞിരുന്നു.
Sai Sudharsan open his account in international cricket with a beautiful cover drive.
— CricketMAN2 (@ImTanujSingh) December 17, 2023
– What a start to his international career! pic.twitter.com/29nxoV3ZXy