20 വിക്കറ്റുമായി 52 വർഷത്തെ റെക്കോർഡ് തകർത്ത് പാകിസ്ഥാന് അവിസ്മരണീയ വിജയം സമ്മാനിച്ച് സാജിദ് ഖാനും നൊമാൻ അലിയും | Pakistan |England

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 20 വിക്കറ്റും വീഴ്ത്തി 52 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സാജിദ് ഖാനും നൊമാൻ അലിയും ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 152 റണ്‍സിന്റെ ഗംഭീര വിജയമാണ്ര് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇതോടെ 1-1 എന്ന നിലയില്‍ ആയിരിക്കുകയാണ്.2021-ന് ശേഷം ആദ്യമായി സ്വന്തം തട്ടകത്തിൽ ഒരു ടെസ്റ്റ് ജയിക്കാൻ പാക്കിസ്ഥാന് സാധിച്ചു.

297 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 144 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.നാലാം ദിവസം മുൾട്ടാനിൽ നോമൻ ഷോ ആയിരുന്നു. രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്.ദിവസത്തിൻ്റെ രണ്ടാം ഓവറിൽ അപകടകാരിയായ ഒല്ലി പോപ്പിനെ പുറത്താക്കി സാജിദ് പ്രധാന വഴിത്തിരിവ് നൽകി. അതിനു ശേഷം നോമാൻ46 റൺസിന് 8 വിക്കറ്റ് വീഴ്ത്തി മുള്ട്ടാനിൽ പാകിസ്ഥാന് അവിസ്മരണീയമായ വിജയമൊരുക്കുകയും പരമ്പര 1-1 ന് സമനിലയിലാക്കുകയും ചെയ്തു.

ടെസ്റ്റിൽ ഒരു പാക്കിസ്ഥാൻ ഇടംകൈയ്യൻ സ്പിന്നറുടെ ഏറ്റവും മികച്ച കണക്കാണിത്. ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റും വീഴ്ത്തുന്ന ഏഴാമത്തെ ജോഡിയായി നൊമൻ-സാജിദ്. 1972-ൽ ലോർഡ്‌സിനെതിരെ ബോബ് മാസിയും ഡെനിസ് ലില്ലിയും ആയിരുന്നു അവസാന ജോഡി. ആ മത്സരത്തിൽ മാസി 16 വിക്കറ്റ് വീഴ്ത്തിയപ്പോൾ ലില്ലിക്ക് 4 വിക്കറ്റ് ലഭിച്ചു. കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ രണ്ട് ബൗളർമാർ മാത്രം എല്ലാ വിക്കറ്റുകളും വീഴ്ത്തുന്ന ഏഴാമത്തെ സംഭവം മാത്രമാണിത്.

ടെസ്റ്റിൽ നൊമാൻ 11 വിക്കറ്റും സാജിദിന് 9 വിക്കറ്റും ലഭിച്ചു.ഒന്നാം ഇന്നിങ്‌സില്‍ സാജിദ് 7 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.16.3 ഓവറില്‍ വെറും 46 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 8 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇരുവരും മാത്രമാണ് പാക് നിരയില്‍ പന്തെറിഞ്ഞത്.

അരങ്ങേറ്റക്കാരൻ കമ്രാൻ ഗുലാമിൻ്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാൻ ഒന്നാം ഇന്നിങ്സില്‍ 366 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 291 റണ്‍സില്‍ അവസാനിപ്പിച്ചു. 75 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ പാകിസ്ഥാന്‍ 221 റണ്‍സില്‍ പുറത്തായി.

ഒരു ടെസ്റ്റ് മത്സരത്തിൽ രണ്ട് ബൗളർമാർ മാത്രം 20 വിക്കറ്റും വീഴ്ത്തിയത്:

എം നോബിൾ (13) & എച്ച് ട്രമ്പിൾ (7) vs ENG, മെൽബൺ, 1902
C Blythe (11) & G Hurst (9) vs AUS, Birmingham, 1909
ബി വോഗ്ലർ (12) & എ ഫോക്ക്നർ (8) vs ENG, ജോബർഗ്, 1910
ജെ ലേക്കർ (19) & ടി ലോക്ക് (1) vs AUS, മാഞ്ചസ്റ്റർ, 1956
എഫ് മഹ്മൂദ് (13), ഖാൻ മുഹമ്മദ് (7) വേഴ്സസ് എയുഎസ്, കറാച്ചി, 1956
ബി മാസി (16) & ഡെനിസ് ലില്ലി (4) vs ENG, ലോർഡ്സ്, 1972
സാജിദ് ഖാൻ (9), നോമൻ അലി (11) vs ENG, മുളട്ടാൻ, 2024*

Rate this post