ബൗളർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിനു ഹെഡ് കോച്ച് കുമാർ സംഗക്കാരയും ക്യാപ്റ്റൻ സഞ്ജു സാംസണും ഉൾപ്പെടെയുള്ള ടീം മാനേജ്‌മെൻ്റിനെ രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മ അഭിനന്ദിച്ചു.ഡ്രസ്സിംഗ് റൂമിലെ നല്ല അന്തരീക്ഷമാണ് കളത്തിലെ അവരുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024-മസ്ലരത്തിൽ സന്ദീപ് ടി20 ക്രിക്കറ്റിലെ തൻ്റെ കന്നി 5 വിക്കറ്റ് സ്വന്തമാക്കുകയും മുംബൈക്കെതിരെ രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി മാറുകയും ചെയ്തു. സന്ദീപ് നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു നിർണായക വിക്കറ്റുകൾ സ്വന്തമാക്കി.പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച സന്ദീപ് ശർമ്മ, സഞ്ജു സാംസൺ ഒരു ബൗളർമാരുടെ ക്യാപ്റ്റനാണെന്നും റോയൽസ് ക്യാപ്റ്റൻ്റെ കീഴിൽ ജോലി ചെയ്യുന്നത് ആസ്വാദ്യകരമായ ഒരു യാത്രയാണെന്നും പറഞ്ഞു.
“ഇതൊരു സന്തോഷകരമായ അന്തരീക്ഷമാണ്, വളരെ പോസിറ്റീവാണ്. ഞങ്ങളുടെ മാനേജ്‌മെൻ്റ് ശരിക്കും നല്ലതാണ്, അവർ എല്ലാവരേയും സ്വയം പ്രകടിപ്പിക്കാൻ അനുവദിക്കുന്നു, സഞ്ജു ജോലി നന്നായി ചെയ്യുന്നുണ്ടെന്ന് ഞാൻ പറയും.അവൻ ബൗളർമാർക്ക് ധാരാളം സ്വാതന്ത്ര്യം നൽകുകയും അവരോട് അവരുടെ ഫീൽഡുകൾ ക്രമീകരിക്കാനും അതിനനുസരിച്ച് ബൗൾ ചെയ്യാനും ആവശ്യപ്പെടുന്നു.സ്വാതന്ത്ര്യവും അതേ സമയം ഒരു നല്ല അന്തരീക്ഷവും അത് ഞങ്ങൾക്ക് ഫലം നൽകുന്നു, ”സന്ദീപ് പറഞ്ഞു.
5 മത്സരങ്ങളിൽ പുറത്തിരുന്നതിന് ശേഷം പരിക്കിൽ നിന്ന് കരകയറിയാലുടൻ ഇലവനിൽ ഇടം കണ്ടെത്തുമെന്ന് ടീം മാനേജ്‌മെൻ്റ് ഉറപ്പ് നൽകിയതായി സന്ദീപ് വെളിപ്പെടുത്തി. രാജസ്ഥാൻ റോയൽസിന് പ്ലേഓഫിൽ സ്ഥാനം ഉറപ്പാണ്. 2008ലെ ചാമ്പ്യൻമാർ ഐപിഎൽ 2024ൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് 7 വിജയങ്ങളുമായി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.