ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പ രമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് മുന്നിൽ ഒരു നിർദ്ദേശം വെച്ചിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.ടീം മാനേജ്മെന്റ് യശസ്വി ജയ്സ്വാളിനെയും റുതുരാജ് ഗെയ്ക്വാദിനെയും ഓപ്പണർമാരായി നിലനിർത്തണമെന്നും ശുഭ്മാൻ ഗില്ലിനെ മൂന്നാം നമ്പറിൽ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ ഓപ്പണർമാരായി ജയ്സ്വാളിനെയും റുതുരാജിനെയുമാണ് ഉപയോഗിച്ചത്.2023 ലോകകപ്പിന് ശേഷം രോഹിത് ശർമ്മയ്ക്കും ഗില്ലിനും വിശ്രമം അനുവദിച്ചതോടെയാണ് യുവ താരങ്ങൾ ഓപ്പണറായി എത്തിയത്.ഇരുവരും പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.അഞ്ച് മത്സരങ്ങളിൽ നിന്ന് 223 റൺസുമായി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി റുതുരാജ് മാറുകയും ചെയ്തു.ഓസീസിനെതിരായ രണ്ടാം മത്സരത്തിൽ 25 പന്തിൽ 53 റൺസ് നേടിയ ജയ്സ്വാൾ ഇന്ത്യയ്ക്ക് ചില വേഗമേറിയ തുടക്കങ്ങൾ നൽകുകയും ചെയ്തു.
ഗില്ലിന്റെ തിരിച്ചുവരവ് ടീം മാനേജ്മെന്റിന് ഒരു സെലക്ഷൻ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.ഓപ്പണിംഗ് ചെയ്യുമ്പോൾ ഗിൽ 11 മത്സരങ്ങളിൽ നിന്ന് 146.85 സ്ട്രൈക്ക് റേറ്റിൽ 304 റൺസ് നേടിയിട്ടുണ്ട്.”രുതുരാജ് ഗെയ്ക്വാദിന്റെയും യശസ്വി ജയ്സ്വാളിന്റെയും ഈ ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കുമോ?. ശുഭ്മാൻ ഗില്ലിന് ടി 20 യിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ട്. എന്റെ കാഴ്ചപ്പാടിൽ ജയ്സ്വാളും റുതുരാജ് ഗെയ്ക്വാദും തുടരും, മൂന്നാം നമ്പറിൽ ശുഭ്മാൻ ഗിൽ ആയിരിക്കും,” മഞ്ജരേക്കർ പറഞ്ഞു.
Shubman Gill has scored most T20 runs by an Indian in 2023 🔥🔥#TeamIndia #ShubmanGill #YashasviJaiswal #SuryaKumarYadav #RuturajGaikwad #CricketTwitter pic.twitter.com/ciHwQatHqH
— InsideSport (@InsideSportIND) December 1, 2023
ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ ഇടം പിടിക്കാൻ ഇഷാൻ കിഷൻ പാടുപെടുകയാണെന്നും മഞ്ജരേക്കർ പറഞ്ഞു.ഓസീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കിഷൻ തുടർച്ചയായി അർധസെഞ്ചുറി നേടിയിരുന്നു.