കന്നി അന്താരാഷ്ട്ര സെഞ്ചുറിക്കായുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയുടെ നിർണ്ണായക മത്സരത്തിൽ സഞ്ജു ഒരു മിന്നുന്ന സെഞ്ച്വറി നേടി. 114 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും അടിച്ച് 108 റൺസ് നേടിയ സഞ്ജു ഇന്ത്യയെ മിന്നുന്ന സ്കോറിലെത്തിച്ചു.
സാംസൺ സ്വാഭാവികമായും ആക്രമണോത്സുകനായ കളിക്കാരനാണ്.കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ (ODIs, T20Is) പ്രധാനമായും ലോവർ-മിഡിൽ ഓർഡറിൽ കളിച്ചിട്ടുണ്ട്. എന്നാൽ മൂന്നാം ഏകദിനത്തിൽ മൂന്നാം നമ്പറിൽ ബാറ്റ്റ് ഇറങ്ങുകയും സെഞ്ചുറിയോടെ അവസരം മുതലാക്കുകയും ചെയ്തു.മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ കേരള താരത്തിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചു.
”സഞ്ജു സാംസൺ 80 പന്തിൽ 100 റൺസ് നേടിയിരുന്നെങ്കിൽ, സഞ്ജു നന്നായി കളിച്ചെന്ന് നിങ്ങൾ പറയുമായിരുന്നു! പക്ഷേ, 5-ാം ഓവറിലാണ് അവൻ ബാറ്റിംഗിനിറങ്ങിയത്. 44-ാം ഓവറിൽ സെഞ്ച്വറി നേടുകയും ചെയ്തു. ടീമിനെന്തായിരുന്നോ ആവശ്യം അതനുസരിച്ചാണ് അവൻ ബാറ്റ് ചെയ്തത്. അടിച്ചു തകർക്കുന്ന ബാറ്റിംഗ് ശൈലി കാഴ്ചവയ്ക്കുന്ന സഞ്ജു ടീമിനായി ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനായി പക്വതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ സഞ്ജുവിനോടുള്ള എന്റെ ആരാധന വർദ്ധിച്ചു” മഞ്ജരേക്കർ പറഞ്ഞു.
A dream realised, a landmark breached!#SanjuSamson batted out of his skin to bring up his maiden ODI 💯 in a crucial series decider!
— Star Sports (@StarSportsIndia) December 21, 2023
How important in this knock in the greater scheme of things?
Tune-in to the 3rd #SAvIND ODI, LIVE NOW on Star Sports Network#Cricket pic.twitter.com/OjR5qN8aXZ
കരിയറിലെ നിർണ്ണായക നിമിഷത്തിലാണ് സഞ്ജു സാംസണിനെ സെഞ്ച്വറി പിറന്നിരിക്കുന്നത്.ഏഷ്യാ കപ്പിലെ അവസരങ്ങൾ നഷ്ടപ്പെടുന്നത് മുതൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുന്നത് വരെയുള്ള തിരിച്ചടികളിലൂടെ കടന്നു പോയികൊണ്ടിരിക്കുകായയിരുന്നു സഞ്ജു. മലയാളി ബാറ്ററുടെ അന്താരാഷ്ട്ര കരിയർ തന്നെ ചോദ്യചിഹ്നമായി നിൽക്കുകകയായിരുന്നു.സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട വലംകൈയ്യൻ ബാറ്റർ ദക്ഷിണാഫ്രിക്കൻ പ്രധാന കളിക്കാരായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവം നൽകിയ അവസരം മുതലെടുത്തു.
Had Sanju Samson got a blazing 100 in 80 balls, you would have said well done Sanju! But that he came into bat in the 5th over & got his 100 in the 44th over & played to the team needs, seemingly against his nature, my admiration for Samson has grown considerably today! 👏👏👏
— Sanjay Manjrekar (@sanjaymanjrekar) December 21, 2023
സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവ് കൂടിയാണ് ഈ സെഞ്ച്വറി. 2015 ജൂലൈയിൽ സഞ്ജു സാംസൺ തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. തന്റെ കന്നി സെഞ്ച്വറി നേടാൻ കേരള ബാറ്ററിന് 8 വർഷവും 5 മാസവും കാത്തിരിക്കേണ്ടി വന്നു.ആദ്യ ഏകദിനത്തിൽ സാംസൺ സഞ്ജുവിന് ബാറ്റിംഗ് ലഭിച്ചില്ല, രണ്ടാം മത്സരത്തിൽ 25 പന്തിൽ നിന്ന് വെറും 12 റൺസ് നേടി പുറത്തായി.രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിന്റെ നിരാശ മാറ്റിവെക്കാൻ സഞ്ജു സാംസണിന് ശതകത്തോടെ കഴിഞ്ഞു.വേഗത കുറഞ്ഞതും തന്ത്രപരവുമായ പിച്ചിൽ കൂറ്റൻ സ്കോർ ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത സഞ്ജു ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.