ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അവരുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാനത്തോട് അടുക്കുന്നുണ്ടാകാം, പക്ഷേ ടെസ്റ്റിൽ അവരുടെ പകരക്കാരെ കണ്ടെത്തിയതായി കാണിക്കുന്നതിന് തെളിവുകളൊന്നുമില്ല. പുതിയ തലമുറയിൽപ്പെട്ട താരങ്ങൾ പ്രതീക്ഷ നല്കുന്നുണ്ടെങ്കിലും ഇരു താരങ്ങളുടെയും പകരക്കാരാണെന്നു പറയാൻ സാധിക്കില്ല.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്ലി ഇപ്പോൾ ഏറ്റവും മികച്ച ടെസ്റ്റ് ഇന്ത്യൻ ബാറ്ററായി തുടരുമെന്നും ഇനിയുള്ള രണ്ട് ഫോർമാറ്റുകളിലെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാഗമായി തുടരുമെന്നും വീണ്ടും തെളിയിച്ചു. ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ ബൗൺസി പിച്ചുകളിൽ അദ്ദേഹം ഒരു അർധസെഞ്ചുറി മാത്രമാണ് നേടിയതെങ്കിലും ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും സുഖകരമായി കളിച്ചത് കോലിയായിരുന്നു. കോഹ്ലിയുടെ ക്ലാസ്സിൽപെട്ട ഒരാൾ ഉള്ളതിൽ ടീം നന്ദിയുള്ളവരായിരിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കണക്കുകൂട്ടുന്നു.
“വിരാട് കോഹ്ലി കഴിയുന്നിടത്തോളം (ടെസ്റ്റ് ക്രിക്കറ്റ്) കളിക്കുമെന്നതിൽ സംശയമില്ല,ഞങ്ങൾക്ക് ഒരു വിരാട് കോഹ്ലിയെ തന്നതിന് ഇന്ത്യയ്ക്കായി ദൈവത്തിന് നന്ദി പറയുന്നു .ഋഷഭ് പന്ത് മടങ്ങിയെത്തുന്നതുവരെ താനും ഇന്ത്യയിലെ അടുത്ത മികച്ച ടെസ്റ്റ് ബാറ്ററും തമ്മിൽ വലിയ ദൂരമുണ്ടെന്നും ബാറ്റർമാർ നേരിടുന്ന വെല്ലുവിളികൾ എന്താണെന്നും ഈ യാത്രയിൽ അദ്ദേഹം കാണിച്ചുതന്നു.” മഞ്ജരേക്കർ ESPNcriinfo-യിൽ പറഞ്ഞു.രോഹിതിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ ശേഷിക്കുന്ന കരിയറിന്റെ ദൈർഘ്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് മഞ്ജരേക്കർ പറഞ്ഞു.എന്നാൽ അദ്ദേഹത്തിന് പകരക്കാരനായി ആരും വന്നിട്ടില്ലന്നും മഞ്ജരേക്കർ പറഞ്ഞു.
Former India cricketer Sanjay Manjrekar reckons that Team India should be thankful that they have someone of Virat Kohli’s class
— News18.com (@news18dotcom) January 7, 2024
Full story: https://t.co/yCSgWeQlKT#india #teamindia #indvssa #viratkohli #virat #sanjaymanjrekar #cricket #cricketnews #news #india pic.twitter.com/yy1Gq5ulX7
“ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് തന്റെ പ്രവർത്തനത്തിലൂടെ ഞങ്ങളെ അറിയിക്കുന്നത് രോഹിത് ശർമ്മയായിരിക്കും. ഇവർ (രോഹിതും കോഹ്ലിയും) ഇപ്പോഴും പഴയ സ്കൂളിൽ നിന്നുള്ള ബാറ്റർമാരാണ്. പുതിയ താരങ്ങളെല്ലാം ടെസ്റ്റ് ക്രിക്കറ്റുമായി പൊരുത്തപ്പെടണം. രോഹിത് ശർമ്മ തന്റെ ടെസ്റ്റ് കരിയർ നീട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവന്റെ കൈയിലാണ്”മഞ്ജരേക്കർ പറഞ്ഞു.ഇന്ത്യൻ ടെസ്റ്റ് ടീം അടുത്തതായി ജനുവരിയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടും.