എംഎസ് ധോണിക്ക് പോലും ടി20യിൽ ഈ നേട്ടം കൈവരിക്കാനായില്ല ,ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ | Sanju Samson

ഡർബനിലെ കിംഗ്‌സ്‌മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 4 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ 61 റൺസിന്‌ ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 202-8 റൺസാണ് അടിച്ചെടുത്തത്.7 ഫോറും 10 സിക്‌സും സഹിതം 107 റൺസ് (50) സഞ്ജു സാംസൺ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്സിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

203 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് പുറത്തായി.വരുൺ ചക്രവർത്തി രവി ബിഷ്‌ണോയി എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.തൻ്റെ രണ്ടാം ടി20 സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഒന്നിലധികം റെക്കോർഡുകൾ തകർത്ത് ഇതിഹാസ താരം എംഎസ് ധോണി പോലും എത്താത്ത നാഴികക്കല്ല് നേടി.വിദേശത്ത് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി. എംഎസ് ധോണിയോ ഋഷഭ് പന്തോ കെഎൽ രാഹുലോ പോലും ചരിത്രത്തിൽ നേടിയിട്ടില്ലാത്ത നേട്ടമാണിത്.

സ്വദേശത്തും വിദേശത്തുമായി ടി20യിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഉയർന്ന വ്യക്തിഗത സ്‌കോറെന്ന അഭിമാനകരമായ റെക്കോർഡും സാംസണിൻ്റെ പേരിലാണ്.ബംഗ്ലാദേശിനെതിരെ സാംസൺ നേടിയ 111, ഒരു ഹോം ടി 20 ഐയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഏറ്റവും ഉയർന്ന സ്‌കോറാണ്, അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ 107പുറത്തുനിന്നുള്ള ഏറ്റവും ഉയർന്ന സ്‌കോറാണ്.

ബംഗ്ലാദേശ് സാംസൺ കളിച്ച അവസാന ടി20 മത്സരത്തിൽ സെഞ്ചുറി നേടി കളിയിലെ കേമൻ പുരസ്‌കാരം നേടിയ സഞ്ജു സാംസൺ ഈ മത്സരത്തിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു. ഇതിലൂടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 2 മാൻ ഓഫ് ദ മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് അദ്ദേഹം സൃഷ്ടിച്ചു. നേരത്തെ ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, കെ എൽ രാഹുൽ, ഇഷാൻ കിസാൻ എന്നിവർ 1 മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു.തുടർച്ചയായി രണ്ട് തവണ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും സാംസൺ.

ഇതുകൂടാതെ, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ സമ്പൂർണ്ണ പദവിയുള്ള രാജ്യങ്ങൾക്കിടയിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന ലോക റെക്കോർഡും സഞ്ജു സാംസൺ സ്ഥാപിച്ചു.അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി. നേരത്തെ 2017ൽ ശ്രീലങ്കയ്‌ക്കെതിരെയും രോഹിത് ശർമ 10 സിക്‌സറുകൾ നേടിയിരുന്നു. തുടർച്ചയായ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.

Rate this post