രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇംപാക്ട് പ്ലെയറായി ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ സാംസണിന് ചൂണ്ടുവിരലിന് പരിക്കേറ്റത്ത മൂലം സഞ്ജുവിന് രാജസ്ഥാന്റെ റോയൽസിന്റെ ആദ്യ മൂന്നു മത്സരങ്ങളിലും വിക്കറ്റ് കീപ്പർ ഗ്ലൗസ് അണിയാൻ സാധിക്കാത്തത്കൊണ്ടാണ് ഇംപാക്ട് പ്ലെയറായി കളിക്കുന്നത്.
2025 ഐപിഎല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം വിക്കറ്റ് കീപ്പർ ആയിരിക്കില്ല.സാംസണിന്റെ അഭാവത്തിൽ, 23 കാരനായ റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിക്കും. 2019 മുതൽ പരാഗ് രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ്. നിലവിൽ ഐപിഎല്ലിൽ അവരുടെ ഏഴാമത്തെ ഉയർന്ന റൺസ് സ്കോററാണ് അദ്ദേഹം.സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ‘ഇംപാക്ട് പ്ലെയർ’ എന്ന നിലയിൽ 66 റൺസ് കൂടി നേടിയാൽ 4,000 റൺസ് തികയ്ക്കുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ എന്ന നേട്ടം കൈവരിക്കാൻ സാംസണിന് കഴിയും.
141 ഇന്നിംഗ്‌സുകളിൽ നിന്ന് 31.72 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും 25 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 3,934 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.രാജസ്ഥാൻ റോയൽസിന്റെ മുൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 99 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ച്വറിയും 21 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 3,098 റൺസുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഐപിഎൽ 2025 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) ക്യാപ്റ്റനാണ് രഹാനെ.സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച റെക്കോർഡാണ് സാംസണിനുള്ളത്.
സൗത്ത് റൈസേഴ്‌സ് ഹൈദരബാദിനെതിരെ 23 മത്സരങ്ങളിൽ നിന്ന് 44.50 ശരാശരിയിൽ 801 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, അതിൽ ഒരു സെഞ്ച്വറിയും നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. സൗത്ത് റൈസേഴ്‌സ് ഹൈദരബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് അദ്ദേഹം. 23 മത്സരങ്ങളിൽ നിന്ന് 762 റൺസുമായി വിരാട് കോഹ്‌ലിയാണ് പട്ടികയിൽ രണ്ടാമത്.ഐപിഎൽ 2024 ക്വാളിഫയർ 2 ലാണ് എസ്ആർഎച്ച് അവസാനമായി രാജസ്ഥാൻ റോയൽസിനെ നേരിട്ടത്.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ, 11 പന്തിൽ നിന്ന് 10 റൺസിന് അദ്ദേഹം പുറത്തായി. ഇടംകൈയ്യൻ സ്പിന്നർ അഭിഷേക് ശർമ്മയാണ് വിക്കറ്റ് നേടിയത്,മത്സരം 36 റൺസിന് പരാജയപ്പെടുകയും ചെയ്തു.രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും ഇതുവരെ 20 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതുവരെ SRH-നെതിരെ 11 മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും RR വിജയിച്ചു.