വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി. ഒന്നാം ഏകദിനത്തിൽ എളുപ്പം ജയിച്ച ടീം ഇന്ത്യക്ക് പക്ഷെ രണ്ടാം ഏകദിനത്തിൽ പിഴച്ചു.
ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് മുന്നിൽ പതറിയപ്പോൾ 6 വിക്കെറ്റ് ജയമാണ് ഷായ് ഹോപ്പ് വെസ്റ്റ് ഇൻഡീസ് ടീം നേടിയത്. ഓഗസ്റ്റ് 1ന് നടക്കുന്ന മൂന്നാം ഏകദിന മത്സര വിജയികൾ പരമ്പര നേടും. എന്നാൽ രണ്ടാം ഏകദിന മത്സരത്തിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ഇല്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ഈ തീരുമാനം പാളുന്ന കാഴ്ചയാണ് തോൽവിയോടെ കാണാൻ സാധിച്ചത്.
അതിനാൽ തന്നെ മൂന്നാം ഏകദിനത്തിൽ ഇരുവരും പ്ലെയിങ് ഇലവനിലേക്ക് തിരികെ എത്തും ഉറപ്പാണ്.അതേസമയം കോഹ്ലി, രോഹിത് ശർമ്മ എന്നിവർ തിരികെ എത്തുമ്പോൾ ആർക്ക് സ്ഥാനം നഷ്ടമാകും എന്നത് ആകാംക്ഷ. കിട്ടിയ അവസരം ബാറ്റ് കൊണ്ട് പാഴാക്കിയ മലയാളി താരം സഞ്ജു വി സാംസൺ ബെഞ്ചിലേക്ക് വീണ്ടും നീങ്ങുമോ എന്നതാണ് മലയാളികൾ ആശങ്ക.
ഒൻപത് റൺസ് മാത്രം നേടിയാണ് സഞ്ജു സാംസൺ രണ്ടാം ഏകദിനത്തിൽ പുറത്തായത്. അത് കൊണ്ട് തന്നെ സഞ്ജു സ്ഥാനം തെ റിക്കാൻ തന്നെയാണ് ചാൻസ് കൂടുതൽ.പക്ഷെ ഒരൊറ്റ അവസരം മാത്രം നൽകി സഞ്ജുവിനെ വീണ്ടും ഒഴിവാക്കിയാൽ അത് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തുമെന് ഉറപ്പാണ്.
സൂര്യ കുമാർ യാദവ് മോശം ഫോമിലാണ് എങ്കിലും അദ്ദേഹത്തെ ഇന്ത്യൻ ടീം മാനേജ്മെന്റ് പിന്തുണക്കുമ്പോൾ സഞ്ജു മാത്രമാണ് പതിവായി ടീമിലേക്ക് എത്തി ഒരൊറ്റ അവസരം ശേഷം എല്ലാം പുറത്തേക്ക് പോകുന്നത്. ഇത്തവണ എന്തേലും മാറ്റം അതിൽ വരുമോ എന്നതാണ് ആകാംക്ഷ.