അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 150 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ 4-1 എന്ന മാർജിനിൽ പരമ്പര സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത അഭിഷേക് ശർമ്മ മത്സരത്തിലെ താരമായിരുന്നു. 54 പന്തിൽ നിന്ന് 135 റൺസ് നേടിയ അദ്ദേഹം 13 സിക്സറുകളും 7 ഫോറുകളും നേടി, ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടി, ഇംഗ്ലണ്ടിനെ 97 റൺസിന് ഓൾ ഔട്ടാക്കുകയും ചെയ്തു.
ഓപ്പണർ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയ പരമ്പരയായിരുന്നു അത്. ഇരുവരും അഞ്ച് സാധാരണ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്, വിമർശകർ അവരുടെ പ്രകടനത്തെ വിമർശിച്ചു.അഭിഷേകിന്റെ മികച്ച ബാറ്റിംഗിനെ പ്രശംസിച്ചുകൊണ്ട് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇരുവർക്കും സന്തോഷവാർത്ത നൽകി. ഈ ഫോർമാറ്റിൽ എല്ലാവർക്കും തന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി.
“എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സുകളിൽ ഒന്നാണിത്. അദ്ദേഹത്തിന്റെ ചില ഷോട്ടുകൾ നോക്കൂ. ഈ ഫോർമാറ്റിലെ കളിക്കാരോട് ക്ഷമയോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്, കാരണം അവരിൽ നിന്ന് നമ്മൾ ആക്രമണാത്മകമായ ഒരു ക്രിക്കറ്റ് ബ്രാൻഡ് ആവശ്യപ്പെടുന്നുണ്ട്, കൂടാതെ നിരവധി മത്സരങ്ങളിൽ അവർ പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നും നിങ്ങൾക്ക് കാണാൻ കഴിയും.അവർ നമ്മുടെ പ്രത്യയശാസ്ത്രം സ്വീകരിച്ച് ടീമിനായി അവരുടെ പരമാവധി നൽകാൻ ശ്രമിക്കുന്നതിനാൽ നമ്മൾ അവരെ പിന്തുണയ്ക്കേണ്ടതുണ്ട്,” ഗൗതം ഗംഭീർ പറഞ്ഞു.
യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും ഭാവിയിൽ ഇന്ത്യ ടി20 ടീമിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിനാൽ, പ്രത്യേകിച്ച് സാംസൺ നിരീക്ഷണത്തിലാണ്. സഞ്ജു അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രമാണ് നേടിയത്. 26, 5, 3, 1, 16 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകൾ.കേരള താരം തുടർച്ചയായി അഞ്ച് മത്സരങ്ങളിലും ഏതാണ്ട് ഇതേ രീതിയിൽ തന്നെ പുറത്തായിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അരയ്ക്കു മുകളിൽ ഷോർട്ട് പിച്ച് പന്തുകൾ സഞ്ജു സാംസണെ ഏറെ വിഷമിപ്പിച്ചു.
Suryakumar Yadav In This Series… pic.twitter.com/AMrzZQDfZ0
— RVCJ Media (@RVCJ_FB) February 2, 2025
സഞ്ജു സാംസണേക്കാൾ മോശമായിരുന്നു മിസ്റ്റർ 360 എന്ന സൂര്യകുമാറിന്റെ അവസ്ഥ.അഞ്ച് മത്സരങ്ങളിൽ നിന്ന് 28 റൺസ് മാത്രമാണ് സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നത്. ആദ്യ മത്സരത്തിൽ പൂജ്യം റൺസ്, രണ്ടാമത്തേതിൽ 12 റൺസ്, മൂന്നാമത്തേതിൽ 14 റൺസ്, നാലാമത് പൂജ്യം, അഞ്ചാം മത്സരത്തിൽ 2 റൺസ് എന്നിവ മാത്രമേ അദ്ദേഹത്തിന് സംഭാവന ചെയ്യാനായുള്ളൂ. മോശം പ്രകടനം കണക്കിലെടുത്ത് 34 കാരനായ താരത്തിൻ്റെ ക്യാപ്റ്റൻസിയും ചർച്ചയായിട്ടുണ്ട്. 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനായാണ് അദ്ദേഹത്തെ കാണുന്നത്.