സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ വലിയ നാഴികക്കല്ല് പിന്നിടുന്ന താരമായി സഞ്ജു സാംസൺ | Sanju Samson

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഐപിഎൽ സീസണിൽ ആദ്യമായി 500 റൺസ് തികച്ചിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച സീസണാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇന്നലെ ഗുവാഹത്തിയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 18 റൺസ് നേടി സഞ്ജു സാംസൺ പുറത്തായിരുന്നു.

പഞ്ചാബിനെതിരെ പത്ത് റൺസിലെത്തിയപ്പോൾ സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐപിഎല്ലിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി സാംസൺ മാറി.റെയ്‌ന സഞ്ജുവിനേക്കാൾ 1900 റൺസ് അതികം സ്കോർ ചെയ്തിട്ടുണ്ട്.വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്.2024ലെ ഐപിഎൽ എഡിഷനിൽ രാജസ്ഥാൻ റോയൽസിൻ്റെ മികച്ച പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ബാറ്റുകൊണ്ടുള്ള സാംസണിൻ്റെ പ്രകടനമാണ്.

പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിയെങ്കിലും തുടർച്ചയായ നാല് തോൽവികൾ നേരിട്ടത് രാജസ്ഥാന് വലിയ തിരിച്ചടിയാണ്.ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റാനായിരുന്നു രാജസ്ഥാനെതിരെ പഞ്ചാബിന്‍റ ജയം.മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയല്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് അടിച്ച റിയാൻ പരാഗ് ആയിരുന്നു റോയല്‍സിന്‍റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ട പഞ്ചാബ് ഏഴ് പന്ത് ശേഷിക്കെ സാം കറന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു.

ഐപിഎല്ലിലെ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് :-

സുരേഷ് റെയ്ന (സിഎസ്കെ, ജിഎൽ) – 171 ഇന്നിംഗ്സുകളിൽ 4,934 റൺസ്
സഞ്ജു സാംസൺ (ആർആർ, ഡിഡി) – 90 ഇന്നിങ്‌സുകളിൽ നിന്ന് 3,008 റൺസ്
വിരാട് കോഹ്‌ലി (ആർസിബി) – 93 ഇന്നിംഗ്‌സുകളിൽ നിന്ന് 2,815 റൺസ്
എബി ഡിവില്ലിയേഴ്സ് (ഡിഡി, ആർസിബി) – 58 ഇന്നിംഗ്സുകളിൽ 2,188 റൺസ്
മനീഷ് പാണ്ഡെ (KKR, DC, MI, RCB, LSG, PWI, SRH) – 72 ഇന്നിംഗ്‌സുകളിൽ നിന്ന് 1,942 റൺസ്

Rate this post