ഐപിഎഎല്ലില്‍ ഇന്ന് നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
ബാറ്റ് കൊണ്ട് നായകൻ സഞ്ജു സാംസൺ മുന്നിൽ നിന്നും നയിച്ച മാച്ചിൽ റോയൽസ് നേടിയത് ഈ സീസണിലെ എട്ടാം ജയം കൂടിയാണ്. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലെ ഓഫിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ടി 20യിൽ ടീം ചെസ് ചെയ്യുമ്പോൾ ക്യാപ്റ്റൻ എങ്ങനെ കളിക്കണമെന്ന് സഞ്ജു സാംസൺ ഇന്ന് കാണിച്ചു തന്നു. 197 റൺസ് പിന്തുടരുന്ന റോയൽസിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പവർ പ്ലെക്ക് ശേഷം ബട്ട്ലർ ജയ്‌സ്വാൾ പരാഗ് എന്നിവരുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായെങ്കിലും അഞ്ചാമനായി ഇന്ജിയ ധ്രുവ് ജുറലിനെയും കൂട്ടുപിടിച്ച് സഞ്ജു രാജസ്ഥാനെ വിജയത്തിൽത്തിലെത്തിച്ചു .
മത്സരം സിക്സ് നേടിയാണ് സഞ്ജു സാംസൺ പൂർത്തിയാക്കിയത്. സഞ്ജു സാംസൺ 33 ബോളിൽ ഏഴ് ഫോറും 4 സിക്സ് അടക്കം 71 റൺസ് നേടി. ധൃഡ് ജുറലിനെ ആക്രമിക്കാൻ അനുവദിച്ച് നങ്കൂരമിട്ട കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ പതിയെ ഗിയർ മാറ്റിയ സഞ്ജു റൺ റേറ്റ് വേഗത്തിൽ ഉയർത്തുന്നതാണ് കാണാൻ സാധിച്ചത്.28 പന്തിൽ നിന്നും 6 ബൗണ്ടറിയും രണ്ടു സിക്‌സും അടക്കം അർദ്ധ സെഞ്ച്വറി തികച്ച സഞ്ജു ലക്‌നൗ ബൗളർമാരെ അനായാസം നേരിടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
സഞ്ജുവിന് മികച്ച പിന്തുണയാണ് ജുറൽ നൽകിയത്. 34 ബോളിൽ 52 റൺസ് നേടി പുറത്താവാതെ നിന്നും. സഞ്ജു സാംസൺ സീസണിലെ നാലാം അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ജുറാൽ ആദ്യ ഫിഫ്‌റ്റിയാണ് നേടിയത്. ഈ സീസണിൽ സഞ്ജുവിന്റെ പേരിൽ 385 റൺസാണ് ഉള്ളത്.