ഓസ്‌ട്രേലിയയെക്കതിരെയുള്ള അഞ്ചു ടി 20 മത്സരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ടീം തെരഞ്ഞെടുപ്പിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കാരണം IND vs AUS T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് കണ്ടെത്താൻ സാധിച്ചില്ല.
സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ വേൾഡ് കപ്പിൽ സൂര്യ കുമാറിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയ പരമ്പരയിൽ ഇഷാൻ കിഷനാണ് ഒന്നാം ചോയ്‌സ് വിക്കറ്റ് കീപ്പർ, ബാക്ക് അപ്പായി ജിതേഷ് ശർമ്മയും ടീമിലെത്തി.2024 ടി20 ലോകകപ്പിന് 7 മാസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ഒരുക്കങ്ങൾ ആരംഭിക്കും. റിങ്കു സിംഗ്, ശിവം ദുബെ എന്നിവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്.ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര സഞ്ജു സാംസണിന് നഷ്ടമായതിനാൽ 2024-ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നതിൽ അദ്ദേഹത്തിന് സംശയമുണ്ട്.
ടീം മാനേജ്‌മെന്റിനെയും സെലക്ടർമാരുടെ വിശ്വാസത്തെയും തിരിച്ചുപിടിക്കാൻ ഐപിഎൽ 2024 ലെ മികച്ച പ്രകടനമാണ് സഞ്ജുവിന് വേണ്ടത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന മിക്ക കളിക്കാർക്കും സെലക്ഷൻ കമ്മിറ്റി വിശ്രമം അനുവദിച്ചച്ചപ്പോൾ സഞ്ജു ഉൾപ്പെടും എന്ന് എല്ലാവരും കരുതിയിരുന്നു.സഞ്ജു സാംസണെ വീണ്ടും ടീമിൽ നിന്ന് ഒഴിവാക്കിയത് ആരാധകർക്ക് ദഹിക്കുന്നില്ല.സോഷ്യൽ മീഡിയയിൽ ‘ജസ്റ്റിസ് ഫോർ സഞ്ജു സാംസണെ’ ടാഗുമായി എത്തിയിരിക്കുകയാണ് ആരാധകർ.
Uncertain about the selectors' stance on Sanju Samson. What did he do wrong? Scoring runs in ODIs got him dropped, and now dropped from T20Is too. It's frustrating. Don't the Indian selectors see his potential?
— Vipin Tiwari (@Vipintiwari952_) November 20, 2023
A lamentable situation for Sanju Samson. pic.twitter.com/srRDquL5Bu
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ
Let's trend this
— Kanhaiya Lal Saran (@SaranKL_) November 20, 2023
JUSTICE FOR SANJU SAMSON
Indian team for the Australia T20I series is announced yet Sky was made captain with no experience meanwhile Sanju Samson is captaining Rajasthan royals for so many years . pic.twitter.com/hoSEvJulpC