രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ കേരളത്തിന് നാണംകെട്ട തോൽവി. 232 റൺസിനാണ് മുംബൈ കേരളത്തെ തകർത്തത്.327 റൺസ് വിജയ ലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ കേരളം 94 റൺസിനു പുറത്തായി.മുംബൈയ്ക്കു വേണ്ടി ഷംസ് മുലാനി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 26 റൺസെടുത്ത ഓപ്പണർ രോഹൻ കുന്നുമ്മലാണു കേരളത്തിന്റെ ടോപ് സ്കോറർ.
കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിൽ പരാജയപെട്ടു. ആദ്യ ഇന്നിങ്സിൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് പോവാൻ സാധിച്ചില്ല.ഏകദിന ശൈലിയിൽ ബാറ്റുവീശി 36 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു പുറത്തായതാണ് കേരളത്തിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മികച്ച നിലയിലെ ആയിരുന്ന കേരളം സഞ്ജു പുറത്തായതോടെ തകരുകയും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുകയും ചെയ്തു. ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുകയായിരുന്നെങ്കിൽ സഞ്ജുവിന് കേരളത്തിനെ മികച്ച സ്കോറിലേക്കും ഒന്നാം ഇന്നിംഗ്സ് ലീഡിലേക്കും എത്തിക്കാമായിരുന്നു.
രണ്ടാം ഇന്നിങ്സിൽ സഞ്ജു സാംസണ് 53 പന്തിൽ 15 റൺസെടുത്തു പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ ആറാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തിത്തിയത്. ബാറ്റിംഗ് ഓർഡറിൽ താഴെ ബാറ്റ് ചെയ്യുന്ന സഞ്ജു പലപ്പോഴും വാലറ്റത്തെയാണ് കൂട്ടിന് കിട്ടാറുള്ളത്. തോൽവിയേക്കാൾ നിരാശാജനകമായ കാര്യം മത്സരത്തിൽ സഞ്ജു നേടിയത് 53 റൺസ് മാത്രമാണ് നേടിയത് എന്നത് തന്നെയാണ് .59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 38.67 ശരാശരിയിൽ 3481 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.
മൂന്ന് മത്സരങ്ങളിൽ കേരളത്തിന്റെ രണ്ടാം തോൽവിയാണിത്, അതായത് രഞ്ജി ട്രോഫി പോയിന്റ് പട്ടികയിൽ നാലിന് സ്കോറുമായി ആറാം സ്ഥാനത്താണ് അവർ. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയിൽ 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ.ആദ്യ ഇന്നിംഗ്സിൽ മുംബൈ ബോർഡിൽ 251 റൺസ് നേടി, കേരളം 244-ൽ നിന്ന് പുറത്താകുകയും 7-ന്റെ ലീഡ് വഴങ്ങുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ മുംബൈ 319 റൺസ് നേടി കേരളത്തിന് മുന്നിൽ 327 റൺസ് വിജയ ലക്ഷ്യം വെച്ചു.എന്നാൽ നാലാം ദിനം കേരളം 94 റൺസിന് പുറത്തായി.