വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ് മാത്രമെടുത്ത് ലെഗ് സ്പിന്നർ യാനിക് കാരിയയുടെ പന്തിൽ പുറത്തായി .
മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറി പോലും നേടാൻ സഞ്ജുവിന് സാധിച്ചില്ല. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ സാരമായി തന്നെ ബാധിച്ചു.മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും ഇല്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ ഇറങ്ങിയത്. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ മികച്ച തുടക്കം ഇന്ത്യയ്ക്ക് നൽകാൻ പുതിയ ഓപ്പണിംഗ് സഖ്യമായ ഇഷാൻ-ഗിൽ ജോഡിക്ക് സാധിച്ചു.ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്, ശേഷമാണ് ഗില്(34) മടങ്ങിയത്.
പിന്നീട് സഞ്ജു സാംസൺ ക്രീസിൽ എത്തുകയായിരുന്നു.ആദ്യ ബോൾ മുതൽ വളരെ സൂക്ഷ്മതയോടെയാണ് സഞ്ജു കളിച്ചത്. അതിനാൽ തന്നെ മികച്ച പ്രതീക്ഷ സഞ്ജു നൽകി. എന്നാൽ ഇന്ത്യൻ ഇന്നിങ്സിലെ 25ആം ഓവറിൽ കരിയയുടെ പന്തിൽ സഞ്ജു പുറത്താവുകയായിരുന്നു. ടേൺ ചെയ്ത് വന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടു.അങ്ങനെ സ്ലിപ്പിൽ നിന്ന ബ്രാണ്ടൻ കിങ്ങിന് ക്യാച്ച് നൽകി സഞ്ജു പുറത്തായി.അവിടെ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിയാത്തതിനാൽ സാംസൺ അവിശ്വസനീയതയോടെ അവിടെ നിന്നു. എങ്ങനെയാണ് പുറത്തായതെന്ന് വിശ്വസിക്കാനാകാതെ സാംസൺ പകച്ചു പോയി.
Sanju Samson had a short stay in the middle.
— FanCode (@FanCode) July 29, 2023
.
.#INDvWIAdFreeonFanCode #INDvWI pic.twitter.com/uHLCh08YM3
എന്തായാലും സഞ്ജുവിന്റെ ഈ മോശം ഇന്നിംഗ്സ് ലോകകപ്പ് പ്രതീക്ഷകളെ ബാധിക്കാൻ സാധ്യതയുണ്ട്. ഇഷാൻ കിഷൻ രണ്ടു മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. അതിനാൽ തന്നെ മൂന്നാം മത്സരത്തിലെങ്കിലും ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയാലേ സഞ്ജുവിന് ലോകകപ്പ് സ്ക്വാഡിൽ അണിനിരക്കാൻ സാധിക്കൂ.അതേസമയം ഒരിക്കൽ കൂടി ഇന്ത്യൻ ജേഴ്സിയിൽ ലഭിച്ച അവസരം സഞ്ജു സാംസൺ യൂസ് ചെയ്യാത്തതിൽ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം വളരെ ഏറെ ശക്തമാണ്. വളരെ in consistent ആയിട്ടുള്ള ഒരു താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.