33 പന്തിൽ 71* എന്ന അവിശ്വസനീയമായ പ്രകടനം നടത്തിയെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ LSG ക്കെതിരെ തൻ്റെ ടീമിന് മികച്ച വിജയം ഉറപ്പാക്കി. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ സാംസണും ധ്രുവ് ജുറലും ചേർന്ന് 121 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി, ഇത് 197 റൺസ് വിജയലക്ഷ്യം പിന്തുടരാൻ RR-നെ സഹായിച്ചു.
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡൻ സാംസണിൻ്റെ ബാറ്റിംഗിൽ മതിപ്പുളവാക്കുകയും ടി20 ലോകകപ്പിൽ ഇടം നേടാൻ അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.സാംസൺ അവിശ്വസനീയമാംവിധം കഴിവുള്ളവനാണെന്നും ഒരു ദശാബ്ദത്തോളമായി ഇന്ത്യൻ ടീം അവഗണിക്കുകയാണെന്നും ഹെയ്ഡൻ പറഞ്ഞു.വിക്കറ്റ് കീപ്പർ ബാറ്റർ അവിശ്വസനീയമായ ഫോമിലാണ്, നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ 385 റൺസുമായി രണ്ടാം സ്ഥാനത്താണ്. 161 സ്‌ട്രൈക്ക് റേറ്റിലാണ് സാംസൺ ബാറ്റ് ചെയ്‌തത്.കെകെആറിൻ്റെ സുനിൽ നരെയ്‌ന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു സാംസൺ.
“സഞ്ജു ഇപ്പോഴും ദേശീയ ടീമിൽ നിന്നും അവഗണിക്കപ്പെടുന്നതായി തോന്നുന്നു. ഒരു ദശാബ്ദമായി ഞാൻ ഇത് പറഞ്ഞുകൊണ്ടേയിരുന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഇന്നലത്തെ മത്സരത്തിൽ ക്യാപ്റ്റന്റെ ഇന്നിംഗ്സ് ആണ് അദ്ദേഹം കളിച്ചത്” മത്സരത്തിന് ശേഷം ഹെയ്ഡൻ പറഞ്ഞു.സാംസൺ ഈ സീസണിൽ സ്ഥിരത പുലർത്തുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.RR ക്യാപ്റ്റൻ തൻ്റെ പേരിൽ 9 മത്സരങ്ങളിൽ നിന്ന് നാല് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്, ഏറ്റവും ഉയർന്ന 82*.
ഇന്നലത്തെ മത്സരത്തിൽ 197 റൺസ് പിന്തുടരുന്നതിനിടെ 33 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ സാംസൺ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. റോയൽസിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പവർ പ്ലെക്ക് ശേഷം ബട്ട്ലർ ജയ്‌സ്വാൾ പരാഗ് എന്നിവരുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായെങ്കിലും അഞ്ചാമനായി ഇറങ്ങിയ ധ്രുവ് ജുറലിനെയും കൂട്ടുപിടിച്ച് സഞ്ജു രാജസ്ഥാനെ വിജയത്തിൽത്തിലെത്തിച്ചു .ജുറലിനെ ആക്രമിക്കാൻ അനുവദിച്ച് നങ്കൂരമിട്ട കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ പതിയെ ഗിയർ മാറ്റിയ സഞ്ജു റൺ റേറ്റ് വേഗത്തിൽ ഉയർത്തുന്നതാണ് കാണാൻ സാധിച്ചത്.28 പന്തിൽ നിന്നും 6 ബൗണ്ടറിയും രണ്ടു സിക്‌സും അടക്കം അർദ്ധ സെഞ്ച്വറി തികച്ച സഞ്ജു ലക്‌നൗ ബൗളർമാരെ അനായാസം നേരിടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.