ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു,സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. രണ്ട് ബൗണ്ടറി നേടിയെങ്കിലും രണ്ടാം ഓവറിൽ തന്നെ ജോസ് ബട്ട്ലറുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി.11 റൺസ് നേടിയ ഇംഗ്ലീഷ് താരത്തെ
രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നവീന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ കെ എല്‍ രാഹുൽ പിടിച്ചു പുറത്താക്കി.
പിന്നാലെ സഞ്ജു – ജയ്‌സ്വാള്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ മുഹ്‌സിൻ പുറത്താക്കിയതോടെ രാജസ്ഥാൻ 49 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജുവും പരാഗും ചേർന്ന് രാജസ്ഥാൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. രാജസ്ഥാൻ സ്കോർ 100 കടന്നതിന് പിന്നാലെ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 33 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി. ഒടുവിൽ വിവരം കിട്ടുമ്പോൾ രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടിയിട്ടുണ്ട്.
Fine Hitting On Display 💥
— IndianPremierLeague (@IPL) March 24, 2024
Sanju Samson brings up his 5️⃣0️⃣#RR 119/2 after 13 overs
Watch the match LIVE on @JioCinema and @StarSportsIndia 💻📱
Follow the match ▶️ https://t.co/MBxM7IvOM8#TATAIPL | #RRvLSG pic.twitter.com/MTywnipKwl
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മുഹ്സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍.
– Fifty in 1st match of IPL 2020.
— Johns. (@CricCrazyJohns) March 24, 2024
– Hundred in 1st match of IPL 2021.
– Fifty in 1st match of IPL 2022.
– Fifty in 1st match of IPL 2023.
– Fifty in 1st match of IPL 2024.
Sanju Samson, The Captain 🫡 pic.twitter.com/pGnw16ESjX
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍