അടുത്ത മാസം സിംബാബ്വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ശുഭ്മാൻ ഗില്ലിനെ ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
എൻസിഎ മേധാവി വിവിഎസ് ലക്ഷ്മണും സംഘവുമാണ് വരാനിരിക്കുന്ന പര്യടനത്തിൽ പരിശീലകർ.അഭിഷേക് ശർമ്മ, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ തങ്ങളുടെ കന്നി കോൾ അപ്പ് നേടി, സഞ്ജു സാംസൺ ഒഴികെയുള്ള നിലവിലെ ടി20 ലോകകപ്പ് പ്രധാന ടീമിൽ നിന്ന് ആരെയും വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ടീമിനെ പരസ്യമാക്കി നിമിഷങ്ങൾക്കകം ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ചിലർ ഗില്ലിനെ നായകനായി തിരഞ്ഞെടുത്തത് ആഘോഷമാക്കി.അതേസമയം ഐപിഎല്ലിൽ നന്നായി കളിച്ചെങ്കിലും സെലക്ടർമാരുടെ കണ്ണിൽപ്പെടാത്ത കളിക്കാരെ പിന്തുണച്ച് ചിലർ ശബ്ദമുയർത്തി.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ, ധ്രുവ് ജുറൽ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ് കുമാർ