മികച്ച പ്രകടനം പുറത്തെടുത്തിട്ടും 17 അംഗ ഇന്ത്യൻ ഏഷ്യാ കപ്പ് 2023 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല. ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചു.മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ വിമർശിച്ചാണ് ആരാധകർ രംഗത്ത് വന്നത്.
പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരനായി ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പാകിസ്താനെതിരെ തന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തപ്പോൾ സഞ്ജുവിന്റെ സ്ഥാനം റീസർവേ ബെഞ്ചിലായിരുന്നു. രാഹുലിന്റെ പരിക്കിന്റെ പശ്ചാത്തലത്തിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനും അനുയോജ്യനായ താരം സഞ്ജുവാണെന്ന് പലരും കരുതിയിരുന്നു.12 ഏകദിന ഇന്നിംഗ്‌സുകളിൽ യഥാക്രമം 55.71, 104 എന്നീ ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഉള്ളതിനാൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരെക്കാൾ സാംസണെ എളുപ്പത്തിൽ തിരഞ്ഞെടുക്കാമായിരുന്നു.
12 ഏകദിന ഇന്നിംഗ്‌സുകളിൽ യഥാക്രമം 55.71, 104 എന്നീ ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഉള്ളതിനാൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരെക്കാൾ സാംസണെ എളുപ്പത്തിൽ തിരഞ്ഞെടുക്കാമായിരുന്നു.ഒരു ട്രാവലിംഗ് സ്റ്റാൻഡ്‌ബൈ പ്ലെയർ എന്ന നിലയിൽ, ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ രാഹുലിന് പകരം വലംകൈയ്യൻ ബാറ്ററിന് കളിക്കാൻ ഒരിക്കലും അവസരമുണ്ടായിരുന്നില്ല.സാംസണെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ, രാഹുലിനെ 2023 ഏഷ്യാ കപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കേണ്ടി വരും.
🚨 REPORTS 🚨
— Sportskeeda (@Sportskeeda) September 3, 2023
🔹 India’s World Cup squad has been finalised
🔸 KL Rahul has received the green signal and will be in the squad
🔹 Sanju Samson, Tilak Varma and Prasidh Krishna miss out#WorldCup2023 #CricketTwitter pic.twitter.com/gFuyw1HBqo
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്ററായി തന്റെ ഒമ്പതാം വർഷത്തിലേക്ക് കടന്ന സാംസൺ ഇന്ത്യക്കായി ആകെ 37 പരിമിത ഓവർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഈ മത്സരങ്ങളെല്ലാം പാരമ്പരകളിലാണ് വന്നിട്ടുള്ളത്.ഏഷ്യാ കപ്പ് അല്ലെങ്കിൽ ഐസിസി ലോകകപ്പ് പോലുള്ള മൾട്ടി-ടീം ടൂർണമെന്റിൽ 28 കാരനായ താരം ഇതുവരെ പങ്കെടുത്തിട്ടില്ല.ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം പിടിച്ചിട്ടില്ല.