സെഞ്ചുറി നേടിയതിനു ശേഷമുള്ള മസിൽ കാണിച്ചുള്ള സെലിബ്രേഷൻ നടത്തിയതിനേക്കുറിച്ച് സഞ്ജു സാംസൺ | Sanju Samson

ബംഗ്ലാദേശിനെതിരെയുള്ള അവസാന ടി20യിൽ സഞ്ജു സാംസന്റെ സംഹാര താണ്ഡവമാണ് കാണാൻ സാധിച്ചത്.47 പന്തിൽ 11 ബൗണ്ടറികളും 8 ഓവർ ബൗണ്ടറികളും സഹിതം 236.17 സ്‌ട്രൈക്ക് റേറ്റിൽ 111 റൺസാണ് സാംസൺ നേടിയത്കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറികുറിച്ചതിനുശേഷം സഞ്ജു തന്റെ ട്രേഡ് മാർക്ക് മസിൽ കാണിച്ചുള്ള സെലിബ്രേഷൻ നടത്തിയിരുന്നു. ഇപ്പോൾ തന്റെ സെലിബ്രേഷനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് സഞ്ജു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ആഘോഷം കണ്ടാണ് സന്തോഷം ഇരട്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘സെഞ്ചറി കഴിഞ്ഞപ്പോൾ സൂര്യയുടെ ആഘോഷം എന്റെ സന്തോഷം ഇരട്ടിയാക്കി. ഞാൻ ഹെൽമറ്റൊക്കെ മാറ്റാൻ നില്‍ക്കുമ്പോൾ സൂര്യ അദ്ദേഹത്തിന്റെ ഹെൽമറ്റും ഊരി എന്റെയടുത്തെത്തി. ഒരു ക്യാപ്റ്റന്‍ ഇത്രയേറെ പിന്തുണ നൽകുന്നത് ഒരു താരത്തിന്റെ ഭാഗ്യം തന്നെയാണ്. ഞാൻ അതു വളരെയേറെ ആസ്വദിച്ചു. മത്സരത്തിന്റെ വിഡിയോ എപ്പോഴും കണ്ടുകൊണ്ടിരിക്കും’ സഞ്ജു പറഞ്ഞു. ‘ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി ലൈഫ് ടൈം മെമ്മറിയാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും മികച്ച പിന്തുണ നല്‍കിയിരുന്നു. ടീമിൽ ഉണ്ടായിരിക്കുമെന്ന് കോച്ച് എന്ന നിലയിൽ എനിക്ക് ഗംഭീർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. സൂര്യയുമായി കാലങ്ങളായി നല്ല ബന്ധമാണുള്ളത്. ആ ബന്ധം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗുണം ചെയ്തു” സഞ്ജു പറഞ്ഞു

“90 ഒക്കെ എത്തുമ്പോൾ സ്വാഭാവികമായും നമ്മൾ ആലോചിക്കും സെഞ്ച്വറി അടിക്കുമ്പോൾ എന്താണ് കാണിക്കേണ്ടത് എന്ന്. ഞാൻ മസിൽ കാണിച്ചതല്ല ഞാൻ സെഞ്ച്വറി കാണിച്ചിട്ട് ബാറ്റ് ഉയർത്തികാണിച്ചപ്പോൾ ഡ്രെസിങ് റൂമിൽ നിന്ന് ടീം മേറ്റ്സ് മസിൽ കാണിക്കാൻ പറഞ്ഞു.അത്ര വലിയ മസിലൊന്നും എനിക്കില്ലല്ലോ. പക്ഷെ ഞാന്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ നമ്മുടെ ജീവിതത്തില്‍ പല വെല്ലുവിളികളും ഉണ്ടാവുമ്പോഴും അതിനെയെല്ലാം നേരിടാനുള്ള മന:ക്കരുത്ത് ഉണ്ടെന്നതാണ് ഞാന്‍ കൈയിലെ മസില്‍ പെരുപ്പിച്ച് കാണിക്കുന്നത്.അല്ലാതെ വല്ലാതെ മസിലൊന്നും ഞാന്‍ കാണിക്കുന്നില്ല’ സഞ്ജു കൂട്ടിച്ചേർത്തു.

‘ഇന്ത്യന്‍ ടീമില്‍ തന്റെ റോളിനെക്കുറിച്ച് നേരത്തെ വ്യക്തത നല്‍കിയിരുന്നു. മുമ്പൊക്കെ ഇന്ത്യന്‍ ടീമിലെത്തിയാലും പ്ലേയിംഗ് ഇലവനില്‍ ഞാനുണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. ഇനി അഥവാ പ്ലേയിംഗ് ഇലവനിലുണ്ടെങ്കില്‍ തന്നെ എവിടെ കളിക്കും എങ്ങനെ കളിക്കും എന്നതിനെക്കുറിച്ചൊന്നും നേരത്തെ അറിയാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായും വന്നശേഷമുള്ള പ്രധാനമാറ്റം ഓരോരുത്തര്‍ക്കും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തതയുണ്ടെന്നതാണ്” സഞ്ജു പറഞ്ഞു.

5/5 - (2 votes)
sanju samson