ടി 20 ലോകകപ്പ് വിജയം മലയാളികളെ സംബന്ധിച്ചിടത്തോളം കൂടുതൽ സന്തോഷം നൽകുന്ന ഒന്നായിരുന്നു. കാരണം ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിലെ സഞ്ജു സാംസന്റെ സാനിധ്യം തന്നെയാണ്.ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എട്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെയാണ് ഇന്ത്യ ഫൈനൽ വരെയുള്ള മത്സരങ്ങൾ കളിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോഴെല്ലാം ഭാഗ്യതാരമായി ഒരുമലയാളി ടീമിലുണ്ടായിരുന്നു.മലയാളി ഈ വിന്നിംഗ് കോംബോ 1983ല്‍ തുടങ്ങിയതാണ്. കപിലിന്റെ ടീം ലോര്‍ഡ്‌സില്‍ വിന്‍ഡീസിനെ മുട്ടുകുത്തിക്കുമ്പോള്‍, ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിധ്യമായി സുനില്‍ വല്‍സണുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ടി20 കിരീടം നേടിത്തന്നത് ശ്രീശാന്തിന്റെ ക്യാച്ചാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴും ശ്രീശാന്ത് ടീമിലെ മലയാളി സാന്നിധ്യമായി. ഫൈനലില്‍ പന്തെറിയാനും ശ്രീശാന്തുണ്ടായിരുന്നു. മലയാളി താരമില്ലാതെ ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയ ചരിത്രമില്ല.
ഫൈനല്‍ വിജയത്തിനു ശേഷമുള്ള സഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ലോക കിരീടത്തിനുമൊപ്പമുള്ള ഫോട്ടോസിനൊപ്പം കിരീടനേട്ടത്തെക്കുറിച്ച് സഞ്ജു പോസ്റ്റുമിട്ടത്.‘ഒരു ലോകകപ്പ് അത്ര എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്’സഞ്ജു ഇൻസ്റ്റയിൽ എഴുതി.17 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ട്രോഫിയും 13 വർഷത്തിന് ശേഷമുള്ള ആദ്യ ലോകകപ്പ് ട്രോഫിയും (ടി20ഐ അല്ലെങ്കിൽ ഏകദിനം) ഇതാണ്.
Sanju Samson is a World Champion! 🇮🇳💗 pic.twitter.com/uAvWwZoah5
— Rajasthan Royals (@rajasthanroyals) June 30, 2024
2023ലെ അവസാന ഏകദിന ലോകകപ്പ്, 2021ലെയും 2023ലെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (ഡബ്ല്യുടിസി) ഫൈനൽ, 2014ലെ ടി20 ലോകകപ്പ് ഫൈനൽ, 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ, 2019 ഏകദിന ലോകകപ്പിൻ്റെ സെമിഫൈനലിൽ തോറ്റതിന് പുറമെ ഇന്ത്യ തോറ്റു. , 2016, 2022 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.ഒരു മത്സരം പോലും തോൽക്കാതെ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായി ഇന്ത്യ.