‘രാഹുൽ ദ്രാവിഡിനോട് ആറു സിക്‌സറുകൾ അടിച്ചെന്ന് പറഞ്ഞു’: തന്റെ കരിയറിനെ മാറ്റിമറിച്ച നുണ വെളിപ്പെടുത്തി സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തൻ്റെ ക്രിക്കറ്റ് യാത്രയുടെ മറഞ്ഞിരിക്കുന്ന അദ്ധ്യായം വെളിപ്പെടുത്തി. രാഹുൽ ദ്രാവിഡിനോട് പറഞ്ഞ ഒരു നുണ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തൻ്റെ പ്രവേശനത്തിന് വഴിയൊരുക്കിയതെങ്ങനെയെന്ന് വിവരിച്ചു.

രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായ സാംസൺ, മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്തും അന്നത്തെ റോയൽസിൻ്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡും തമ്മിലുള്ള യാദൃശ്ചികമായ കണ്ടുമുട്ടൽ തൻ്റെ ഐപിഎൽ അരങ്ങേറ്റത്തിനുള്ള വാതിലുകൾ എങ്ങനെ തുറന്നുവെന്ന് വെളിപ്പെടുത്തി. 2009-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സാംസൺ ഐപിഎല്ലിൽ പ്രവേശിച്ചത്.

മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം 2012 പതിപ്പിന് മുന്നോടിയായി കെകെആർ സാംസണുമായി ഒപ്പുവച്ചു. എന്നാൽ ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഈ സമയത്താണ് സഞ്ജുവിന്റെ ജീവിതത്തിലെ വലിയ നിമിഷം ശ്രീ ശാന്തിലൂടെ കടന്നു വരുന്നത്.കെകെആറിനൊപ്പമുള്ള സമയത്ത് ശ്രീശാന്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രാഹുൽ ദ്രാവിഡിനെ കാണാൻ ഇടയായി. ആ സമയത്ത് ശ്രീശാന്ത് തന്നെ ദ്രാവിഡിന് പരിചയപ്പെടുത്തുകയും ചെയ്തു.

‘ഒരു പ്രാദേശിക ടൂർണമെൻ്റിൽ എന്നെ ഒരോവറിൽ ആറ് സിക്‌സറുകൾ അടിച്ച കേരളത്തിൽ നിന്നുള്ള പയ്യനാണ് ‘ എന്ന് പറഞ്ഞാണ് സഞ്ജുവിനെ ശ്രീ പരിചയപ്പെടുത്തിയത്. ശ്രീശാന്തിൻ്റെ ഈ വാക്കുകൾ സഞ്ജുവിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. റോയൽസ് സഞ്ജുവിനെ ട്രയൽസിന് വിളിക്കുകയും 2013-ൽ അവർക്കായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. കുറച്ച് കാലങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ ശ്രീശാന്ത് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

sanju samson